നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായി ജയിലില്‍ പോയ ദീലീപ് ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട ചിത്രമായിരുന്നു നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍. എന്നാല്‍ ഈ ചിത്രം നടന്നേക്കില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ദിലീപ് നാദിര്‍ഷ ചിത്രത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ചിത്രത്തിന് കൊടുത്ത ഡേറ്റ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രത്തിന് നല്‍കുകയായിരുന്നു.
വൃദ്ധനായ ഒരാളുടെ കഥാപാത്രമായിരുന്നു സജീവ് പാഴൂര്‍ തിരക്കഥയെഴുതിയ നാദിര്‍ഷ ചിത്രത്തില്‍ ഉണ്ടായിരുന്നത്. കമ്മാരസംഭവത്തില്‍ വൃദ്ധനെ അവതരിപ്പിച്ചതിനാല്‍ വീണ്ടും ഒരു വൃദ്ധ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ദിലീപിന് താല്‍പര്യമില്ലാത്തതാണ് പിന്‍മാറ്റത്തിന് കാരണം.
ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിന്റെ പേര് ‘നീതി’ യെന്നാണ്. അഭിഭാഷകന്റെ റോളിലാണ് ദീലീപെത്തുന്നത്. പ്രിയ ആനന്ദും മംമ്ത മോഹന്‍ദാസുമാണ് നായികമാര്‍. രാഹുല്‍ രാജ് ആണ് ‘നീതി’യുടെ സംഗീതം ഒരുക്കുക.
ബോളിവുഡ് കമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് മലയാളത്തില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ‘നീതി.