കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയവരുടേത് അടക്കമുള്ള പുതിയ സിനിമകള്‍ തിയേറ്ററിലെത്തുമ്പോള്‍ മോശം പ്രചരണങ്ങളിലൂടെ ചിത്രത്തെ തകര്‍ക്കണമെന്ന് വ്യക്തമാക്കുന്ന ചില വാട്ട്സാപ്പ് സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ദിലീപ് ഫാന്‍സിന്റെ പേരിലായിരുന്നു സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിച്ചത്.
എന്നാല്‍ ഈ സംഭവുമായി തങ്ങള്‍ക്ക് യാതൊരുബന്ധവുമില്ലെന്നും ദിലീപെന്ന വ്യക്തിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ പുതിയ തന്ത്രമാണിതെന്നും ദിലീപ് ഓണ്‍ലൈന്‍ വെളിപ്പെടുത്തി. ദിലീപ് ഓണ്‍ലൈന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വിശദീകരണം.
പുതിയ സിനിമകള്‍ തിയറ്ററിലെത്തുമ്പോള്‍ മോശം പ്രചരണങ്ങളിലൂടെ ചിത്രത്തെ തകര്‍ക്കണമെന്ന് വ്യക്തമാക്കുന്ന ചില വാട്ട്സാപ്പ് സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് വിശദീകരണം. മമ്മൂട്ടിയുടെയും പൃഥ്വിരാജിന്‍െയും പുതിയ സിനിമകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന മട്ടിലായിരുന്നു സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചത്.
സംഭവത്തില്‍ ദിലീപ് ഓണ്‍ലൈന്റെ വിശദീകരണ കുറിപ്പ് ചുവടെ:
ദിലീപ് എന്ന നടനും വ്യക്തിക്കുമെതിരെ, സിനിമയിലും സാമൂഹ്യമാധ്യമങ്ങളിലും അദ്ധേഹത്തെ തകർക്കാൻ ശ്രമിക്കുന്നവർ അഴിഞ്ഞാടുകയാണു. വ്യാജ അക്കൗണ്ടുകൾ വഴി ഫെയ്സ് ബുക്കിലും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും സമീപ ദിവസങ്ങളിലായ് പ്രചരിക്കുന്ന ഇതൊടൊപ്പമുള്ള സ്ക്രീൻ ഷോട്ടുകളുടേയും ലക്ഷ്യം ദിലീപാണെന്ന് അരിഭക്ഷണം കഴിക്കുന്ന ആർക്കും മനസ്സിൽ ആക്കാവുന്നതേ ഉള്ളു. പ്രേക്ഷകരും ദൈവവും അദ്ധേഹത്തോടൊപ്പമുള്ളപ്പോൾ ഇത്തരം വ്യാജനായാട്ടുകൾ വിലപ്പോവില്ലെന്ന് ഇത് പടച്ചുവിട്ട എല്ലാ നല്ല അവ്ന്മാരോടും പറയട്ടെ
സ്വന്തം സിനിമ വിജയിക്കണമെങ്കിൽ ഒരൊറ്റ വഴിയേ ഉള്ളൂ സ്വന്തം സിനിമ നല്ലതാവണം അല്ലാതെ അസൂയയും കുശുമ്പും നെറികെട്ട മാർക്കറ്റിങ്ങും കൊണ്ട് ഇവിടെ ഒരു സിനിമയും വിജയിച്ചീട്ടില്ല. കൊതിക്കെറുവുള്ളവരോട് ഒരു പഴംചൊല്ല് പറയാം, നെല്ല് പത്തായത്തിലുണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നുവരും.
NB – ദിലീപിന്റെ കമ്മാര സംഭവം റിലീസിനു തയ്യാറായതിനാൽ ഇത് പോലെ നാണംകെട്ട പലതും ഇനിയും വരും എന്നും അതിനുപിന്നിൽ സിനിമയിലെ ചില ഉന്നതർ ഉണ്ടാവുമെന്നും അറിയിച്ചു കൊള്ളുന്നു
We request all Dileep Fans and admirers to share this message. We condemn this cowardly acts by our haters.