ലാലേട്ടന് ആരാധകരടക്കമുള്ള മലയാള സിനിമാ പ്രേക്ഷകര്‍ കാത്ത് കാത്തിരുന്ന ചിത്രമായിരുന്നു ഒടിയന്.
ഒടുവില്‍ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്ത ചിത്രം റിലീസ് ആയിരിക്കുകയാണ്.
റിലീസിനു മുന്നും പിന്പുമായി നിരവധി അവകാശവാദങ്ങളായിരുന്നു സംവിധായകന് നടത്തിയത്. പക്ഷേ, ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
റിലീസിനു ശേഷം ഒടിയനെതിരെ നെഗറ്റീവ് റിവ്യു എഴുതുന്നവര്‍ കൂലിയെഴുത്തുകാര്‍ ആണെന്നും ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും ആരോപണം ഉന്നയിച്ച് സംവിധായകന് തന്നെ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഈ വിഷയത്തില്‍ ശ്രീകുമാര്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് ദിലീപ് ഫാന്‍സ് ചെയര്മാന് റിയാസ് ഖാന് പ്രതികരിച്ചു.
ഒടിയന് സിനിമയ്ക്കെതിരെയും സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെയും നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ദിലീപ് ഫാന്‍സ് ആണെന്ന ആരോപണം നിഷേധിച്ച് മനോരമ ഓണ്‍ലൈനോട് സംസാരിക്കുകയായിരുന്നു റിയാസ്.
‘യാഥാര്‍ഥ്യം എന്താണെന്ന് പ്രേക്ഷകര്‍ക്ക് അറിയാം. അത്രയേ ഉള്ളൂ. ഇതൊന്നും വലിയ സംഭവമാക്കേണ്ട സംഗതിയല്ല. അയാള്‍ പറയുന്ന പൊട്ടത്തരങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല’ എന്നാണ് റിയാസ് പ്രതികരിച്ചത്.