ദിലീപിന് ഒപ്പം ഐറ്റം ഡാന്‍സ് കളിക്കാന്‍ തയാറായ നടിയാണ് ഇവര്‍; റായി ലക്ഷ്മിയെ തേച്ചൊട്ടിച്ച് ദിലീപ് ആരാധകര്‍

28

റായി ലക്ഷ്മിക്കെതിരെ ദിലീപ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ദിലീപിന്റെ പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സില്‍ അഭിനയിക്കാന്‍ തയാറായ നടിയാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ സംസാരിക്കുന്നതെന്നും ഇത് നടിയുടെ ഇരട്ടത്താപ്പാണെന്നും അണിയറപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

Advertisements

ദിലീപിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നതിനായി റായി ലക്ഷ്മിയെ പരിഗണിച്ചിരുന്നു. എന്നാല്‍ മൂന്ന് ദിവസത്തേക്ക് പത്തുലക്ഷം രൂപയാണ് നടി പ്രതിഫലമായി ചോദിച്ചത്. എന്നാല്‍ ഇത്രയും ഉയര്‍ന്ന തുക പ്രതിഫലമായി നല്‍കാന്‍ അണിയറപ്രവര്‍ത്തകര്‍ തയാറായില്ല.

നടിയാകട്ടെ അതേ പ്രതിഫലത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു. ഓഫറിനു വേണ്ടി റായി ലക്ഷ്മി നിരന്തരം അണിയറപ്രവര്‍ത്തകരെ വിളിച്ചുകൊണ്ടിരുന്നുവെന്നും ഇവര്‍ പറയുന്നു. മലയാളത്തിലെ നായികമാര്‍ക്കു പോലും ഇത്രയധികം പ്രതിഫലം കൊടുക്കാത്ത സാഹചര്യത്തില്‍ ഇവര്‍ റായി ലക്ഷ്മിയെ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് നേഹ അയ്യരെയാണ് പകരം പരിഗണിച്ചത്.

കഴിഞ്ഞ ദിവസം ദിലീപിനെതിരെ വിമര്‍ശനവുമായി തെന്നിന്ത്യന്‍ നടിമാര്‍ രംഗത്തുവന്നിരുന്നു. ദിലീപിന് കുഞ്ഞുണ്ടായതില്‍ ആശംസകള്‍ നേര്‍ന്ന് വനിതാ മാധ്യമ പ്രവര്‍ത്തകയുടെ ട്വീറ്റ് ആണ് നടിമാരെ ചൊടിപ്പിച്ചത്.

ഇതില്‍ ദിലീപിനെ വിമര്‍ശിച്ച് എഴുതിയ തെലുങ്ക് നടി ലക്ഷ്മി മഞ്ജുവിന് പിന്തുണയുമായാണ് റായി ലക്ഷ്മി എത്തിയത്. ഒരിക്കലും സ്വീകാര്യമല്ലാത്ത കാര്യമാണിതെന്നും ഇങ്ങനെയൊരു ട്വീറ്റ് ചെയ്തതോടെ അവരുടെ യഥാര്‍ത്ഥ സ്വഭാവം എന്താണെന്ന് വ്യക്തമായതായും മാധ്യമപ്രവര്‍ത്തകയെ വിമര്‍ശിച്ച് റായി ലക്ഷ്മി ട്വീറ്റ് ചെയ്തിരുന്നു.

Advertisement