ദിലീപ് ഇനി സംവിധായകന്‍, നായകന്‍ മമ്മൂട്ടി !

44

കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തോടെ ഗ്ലാമര്‍ നഷ്ട്ടപ്പെട്ട നടന്‍ ദിലീപ് ശക്തമായി വീണ്ടും സിനിമ മേഖലയില്‍ ശക്തമായി തിരിച്ചെത്താനുള്ള തയാറെടുപ്പിലാണു എന്നാണു വിവരം. പ്രഫ. ഡിങ്കന്റെ ചിത്രീകരണം വീണ്ടും ആരംഭിക്കാനുള്ള നീക്കത്തിലാണ് എന്നു പറയുന്നു. ഇതിനൊപ്പം തന്നെ സംവിധായക വേഷം കൂടി അണിയാനുള്ള തയാറെടുപ്പിലാണു താരം എന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.

Advertisements

മമ്മൂട്ടിയെ നായകനാക്കി ദിലീപ് ഉടന്‍ തന്നെ ഒരു സിനിമ സംവിധാനം ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സിനിമയുടെ പ്രാരംഭ ചര്‍ച്ചകള്‍ നടന്നതായും പറയുന്നു. ഇതോടൊപ്പം അടുത്ത മാസം ഡിങ്കന്റെ ഷൂട്ടിങ്ങ് പുനരാരംഭിക്കുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഛായാഗ്രഹകന്‍ രാമചന്ദ്ര ബാബുവാണു ഡിങ്കന്‍ സംവിധാനം ചെയ്യുന്നത്.

കാര്യങ്ങള്‍ ദിലീപിന് അനുകൂലമായി വരികയാണെങ്കില്‍ പ്രഫ:ഡിങ്കന്‍ നവംബറിലോ ഡിസംബറിലോ ദുബായില്‍ വച്ചു ഷൂട്ടിങ് നടത്തിയേക്കും എന്നും സൂചനയുണ്ട്. ചിത്രത്തില്‍ ദിലീപിന്റെ ലുക്ക് പുറത്തു പോകാതിരിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്.

ഇതുകൊണ്ടു തന്നെ സന്ദര്‍ശകര്‍ക്കു ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിട്ടുണ്ടായിരുന്നു. ദിലീപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നും ചിത്രം അധികം വൈകാതെ ഉണ്ടാകും എന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇപ്പോള്‍ ദിലീപ് ബി ഉണ്ണികൃഷ്ണന്റെ നീതിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. വിക്കനായ ഒരു വക്കീലായാണ് ദിലീപ് ഈ ചിത്രത്തില്‍ എത്തുന്നത്.

Advertisement