ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ഉള്ളൂ ഈ വർഷം അവസാനിക്കാൻ . നിരവധി ചിത്രങ്ങളാണ് 2019ൽ റിലീസിന് എത്തുന്നത്.
അതിൽ ദിലീപ് ചിത്രങ്ങളും ഉണ്ട്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദിലീപ് തിരിച്ചെത്തുന്നത് 2019 കീഴടക്കാൻ തന്നെയാണ്. വരാനിരിക്കുന്ന ചിത്രങ്ങൾ എല്ലാം അഡാർ ഐറ്റങ്ങളാണ്.
Advertisements
പ്രൊഫസർ ഡിങ്കൻ, കോടതി സമക്ഷം ബാലൻ വക്കീൽ, പറക്കും പപ്പൻ തുടങ്ങിയ ചിത്രങ്ങളാണ് 2019ൽ ദിലീപിന്റേതായുള്ളത്.
അഭിഭാഷകന്റെ റോളില്‍ ദിലീപ് എത്തുന്ന ബി ഉണ്ണികൃഷ്ണന് ചിത്രം കോടതി സമക്ഷം ബാലന് വക്കീലിന്റെ ടീസര്‍ നാളെ പുറത്തിറങ്ങും.
ടീസര്‍ പുറത്തിറങ്ങുന്ന വിവരം ദിലീപ് തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. വിക്കുള്ള അഭിഭാഷകനായാണ് ദിലീപ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
ദിലീപും ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മംമ്തയാണ് ദിലീപിന്റെ നായികയായി ചിത്രത്തിലെത്തുന്നത്.
Advertisement