അല്ലെങ്കിലേ മനുഷ്യന് ചീത്ത പേരാ അപ്പോഴാ, സണ്ണി വെയിനിന്റെ കല്യാണത്തിന് ചിരിപടര്‍ത്തി ദിലീപ്

39

മലയാളികളുടെ പ്രീയപ്പെട്ട യുവ നടന്‍ സണ്ണി വെയിനിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദിലീപുമെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നലെ രാവിലെയാണ് സണ്ണിയും രഞ്ജിനിയും വിവാഹിതരായത്.

ഈ സമയം മകളുടെ ചോറൂണിന് ദിലീപും കാവ്യക്കൊപ്പം ക്ഷേത്രത്തില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് നവദമ്പതികള്‍ക്ക് ആശംസകള്‍ നേരാന്‍ ദിലീപ് എത്തിയത്.

Advertisements

എത്തിയ ഉടന്‍ തന്നെ ഇരുവര്‍ക്കുെമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത താരം, ആദ്യം വരനും വധുവിനും ഇടയിലാണ് നിന്നത്.

എന്നാല്‍ പെട്ടെന്ന് സണ്ണിയെ രഞ്‌നിക്കൊപ്പം നിറുത്തി മറുവശത്തേക്ക് മാറുകയായിരുന്നു. ‘അല്ലെങ്കില്‍ തന്നെ ചീത്തപേരാ അപ്പോഴാ’ എന്ന ദിലീപിന്റെ ഡയലോഗ് ചുറ്റും കൂടി നിന്നവരില്‍ ചിരിപടര്‍ത്തുകയായിരുന്നു.

മൂത്ത മകള്‍ മീനാക്ഷിയും ദിലീപിനും കാവ്യയ്ക്കുമൊപ്പം ക്ഷേത്രത്തില്‍ എത്തിയിരുന്നു. ഉഷഃപൂജയ്ക്കു ശേഷമായിരുന്നു ചോറൂണ്.

കാവ്യയ്ക്കും മഹാലക്ഷ്മിക്കും തുലാഭാരം വഴിപാടും നടത്തി. കഴിഞ്ഞ ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മിയുടെ ജനനം.

Advertisement