മലയാളികളുടെ പ്രിയപ്പെട്ട യുവ താരം സണ്ണി വെയിന്‍ ഇന്ന് രാവിലെ ഏഴു മണിക്കാണ് ഗുരുവായൂരില്‍ വെച്ചു വിവാഹിതനായത്.
പലര്‍ക്കും ഈ വാര്‍ത്ത വലിയ സര്‍പ്രൈസ് ആയിരുന്നു. മാധ്യമങ്ങളെ ഒന്നും അറിയിക്കാതെ വളരെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളേയും മാത്രം സാക്ഷി നിര്‍ത്തി ആയിരുന്നു സണ്ണി വെയ്ന്‍ എന്ന സുജിത് ഉണ്ണികൃഷ്ണന്റെ വിവാഹം.
രഞ്ജിനി എന്നാണ് സണ്ണി വെയിന്‍ വിവാഹം ചെയ്ത പെണ്കുട്ടിയുടെ പേര്. വിവാഹ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ മലയാള സിനിമാ ലോകത്ത് നിന്നും സണ്ണി വെയ്‌നും ഭാര്യക്കും വിവാഹ മംഗളാശംസകള്‍ പ്രവഹിക്കുകയാണ്.
ജനപ്രിയ നായകന്‍ ദിലീപും സണ്ണി വെയ്‌നും ഭാര്യക്കും മംഗളാശംസകള്‍ നേര്‍ന്നു.വധൂവരന്മാരെ നേരില്‍ കണ്ടാണ് ദിലീപ് ആശംസകള്‍ അറിയിച്ചത്.
ഇവരുടെ കല്യാണം നടക്കുന്ന സമയത്ത് ദിലീപും ഗുരുവായൂരില്‍ ഉണ്ടായിരുന്നു. ഏതായാലും വധൂവരന്മാര്‍ക്കൊപ്പം ഉള്ള ജനപ്രിയ നായകന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.
സിനിമാ രംഗത്തു നിനുള്ളവര്‍ക്കു വേണ്ടിയുള്ള കല്യാണ റീസെപ്ഷന്‍ ഉടന്‍ ഉണ്ടാകും എന്നാണ് സൂചന. ഏതായാലും സണ്ണി വെയ്‌നും ഭാര്യ രഞ്ജിനിക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു വിവാഹ ജീവിതം ഏവര്‍ക്കും ഒപ്പം ഓണ്‌ലൂക്കേര്‍സ് മീഡിയയും ആശംസിക്കുന്നു.