പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകുന്ന ദിലീപ്; സ്വന്തമാക്കിയത് സാക്ഷാൽ ഗാനഗന്ധർവന്റെ കുടുംബവീട്‌

6845

1992 ൽ സിനിമയിലേക്കെത്തി പിന്നീട് പ്രേക്ഷകരുടെ ജനപ്രിയനായകനായി മാറിയ നടനാണ് ദിലീപ്. മറ്റുള്ളവർ ചെയ്യാൻ മടിക്കുന്ന വേഷങ്ങളൊക്കെയും ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത് ചെയ്യുകയും, അത് ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്ന കാര്യത്തിൽ ദിലീപിനോടൊപ്പമെത്താൻ മറ്റ് താരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്.

ഈയടുത്താണ് ചാന്ത്‌പൊട്ടിലെ രാധയെ അഭിനയിക്കാൻ താൻ കൂടുതൽ റിസ്‌ക് എടുത്തിരുന്നു എന്ന് താരം വെളിപ്പെടുത്തിയത്. അതേസമയം ഒരുപാട് വിവാദങ്ങളിലൂടെയും താരം കടന്ന് പോയിട്ടുണ്ട്. പ്രമുഖ നടിയെ ആക്രമിച്ച കേസ് മുതൽ നടന്റെ പേര് വലിച്ചിഴക്കപ്പെട്ട സ്ഥലങ്ങൾ ഏറെയാണ്. മഞ്ജുവുമായുള്ള വിവാഹമോചനവും, കാവ്യയുമായുള്ള വിവാഹവും താരത്തെ ഗോസിപ്പ് കോളങ്ങളിൽ എത്തിച്ചു.

Advertisements

Also Read
ആ ബന്ധവും പിരിഞ്ഞു; അവതാരക പ്രിയങ്ക ദേശ്പാണ്ഡയുടെ വിവാഹ മോചനത്തിന് കാരണം വ്യക്തമാക്കി ബെയിൽവാൻ രംഗനാഥൻ

സിനിമക്ക് പുറമേ ഒരുപാട് ബിസിനസ്സുകളിൽ മുൻപന്തിയിൽ നില്ക്കുന്ന താരം കൂടിയാണ് ദിലീപ്. മലയാള സിനിമാ വ്യവസായം നഷ്ടത്തിലായിരുന്ന സമയത്ത് വ്യവസായത്തെ മുൻപന്തിയിലേക്ക് കൊണ്ടുവരാൻ ദിലീപ് എടുത്ത പരിശ്രമങ്ങൾ ഏറെയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് നടന്റെ ആസ്തിയാണ്, ഏകദേശം 600 കോടിക്ക് മുകളിൽ താരത്തിന് ആസ്തിയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ ഇത് സത്യമാണോ അല്ലയോ എന്ന കാര്യം താരം എവിടെയും തുറന്ന് പറഞ്ഞിട്ടില്ല. അതേസമയം സാക്ഷാൽ ഗാനഗന്ധർവൻ യേശുദാസിന്റെ കുടുംബവീട് പൊന്നും വിലക്ക് സ്വന്തമാക്കിയത് ദിലീപ് ആയിരുന്നു. ഈ വീട് പിന്നീട് താരം മാംഗോ ട്രീ എന്ന റസ്റ്റോറന്റാക്കി മാറ്റി. മാംഗോ ട്രീക്ക് പുറമേ, ദേ പുട്ട് എന്ന പേരിൽ കേരളത്തിലും, വിദേശത്തും താരത്തിന് റസ്‌റ്റോറന്റുകൾ ഉണ്ട്.

Also Read
മദ്യപിച്ച് റോഡിൽ കിടന്ന് ബഹളം ഉണ്ടാക്കിയ തൃഷ; ബെയിൽവാൻ രംഗനാഥന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചെയ്യാറു ബാലു പറഞ്ഞതും തൃഷയെ കുറിച്ചോ; സംശയവുമായി ആരാധകർ

ഗോസിപ്പ്‌കോളങ്ങളിൽ ഇടംപിടിക്കുമ്പോഴും തന്റെ സിനിമകളുമായി മുന്നോട്ട് പോവുകയാണ് താരമിപ്പോൾ. വോയിസ് ഓഫ് സത്യനാഥനാണ് താരത്തിന്റേതായി പുറത്തിറങ്ങിയ സിനിമ. തിയ്യറ്ററിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. തമന്ന നായികയായി എത്തുന്ന ബാന്ദ്രയാണ് ദിലീപിന്റെതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. ഒരുപിടി നല്ല ചിത്രങ്ങൾ ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുണ്ട്.

Advertisement