ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ‘കോടതിസമക്ഷം ബാലന്‍ വക്കീലിന്റെ’ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്.
ഏഴ് ലക്ഷത്തിന് മുകളിലാണ് ട്രെയിലറിന്റെ ഡിജിറ്റല്‍ കാഴ്ചക്കാരുടെ എണ്ണം. യൂട്യൂബില്‍ മാത്രമായി മൂന്ന് ലക്ഷത്തിന് മുകളില്‍ ആളുകള്‍ ട്രെയിലര്‍ കണ്ടു. ഫെയ്‌സ്ബുക്കില്‍ നാല് ലക്ഷവും. ബി. ഉണ്ണികൃഷ്ണനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രം കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം.
ബി. ഉണ്ണികൃഷ്ണന്‍ ഇത്തവണ നിരാശപ്പെടുത്തില്ലെന്നു പ്രതീക്ഷിക്കുന്നു. പടത്തിനു കട്ട വെയ്റ്റിങ്’, ‘ദിലീപ് അജു വര്‍ഗീസ്, മംമ്ത … 2 കണ്‍ട്രീസിനു ശേഷം വീണ്ടും ഹിറ്റടിക്കാന്‍ വരുന്നു. തുടങ്ങി ട്രെയിലര്‍ കണ്ട പ്രേക്ഷകര്‍ മികച്ച അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പാസഞ്ചറിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമെന്ന നിലയില്‍ വലിയ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വയകോം 18 മോഷന്‍ പിക്ചേര്‍സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
മലയാളത്തിലേയ്ക്കുള്ള വയകോം 18 മോഷന്‍ പിക്ചേര്‍സിന്റെ അരങ്ങേറ്റ ചിത്രമാണിത്. ബോക്‌സ് ഓഫീസ് ഹിറ്റുകളുടെ കൂട്ടുകാര്‍ ആയ ദിലീപും ബി ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയില്‍ തന്നെയാണ് സിനിമാ പ്രേമികള്‍.