ദിലീപും തമിഴ് സൂപ്പര്‍ താരം അര്‍ജുനും ഒന്നിക്കുന്നതായി വാര്‍ത്ത. ജയസൂര്യ സംവിധാനം ചെയ്യുന്ന ‘ജാക്ക് ഡാനിയെല്‍’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. 2007ല്‍ റിലീസ് ചെയ്ത സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിനു ശേഷം ദിലീപും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ജാക്ക് ഡാനിയെല്‍.
തമിഴ് സൂപ്പര്‍താരം അര്ജുന് സിനിമയിലൊരു പ്രധാനവേഷത്തിലെത്തുന്നു എന്ന വാര്‍ത്ത ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതിനു മുമ്പ് മമ്മൂട്ടി ചിത്രം വന്ദേമാതരത്തിലാണ് അര്ജുന് അവസാനമായി മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടത്. സസ്പെന്‍സ് ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രം വലിയ മുതല്‍മുടക്കിലാണ് അണിഞ്ഞൊരുങ്ങുന്നത്. ഷിബു തമീന്‍സ് നിര്‍മാണം.
ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ പീറ്റര്‍ ഹെയ്ന് ആകും നിര്‍വഹിക്കുക. ഭാഗി 2, ധ്രുവനച്ചത്തിരം, 2 കണ്ട്രീസ് എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ സന്താന കൃഷ്ണന് ആണ് ക്യാമറ. ജോസഫ് നെല്ലിക്കല്‍ ആര്‍ട്ടും സമീറ സനീഷ് ചിത്രത്തിനു വേണ്ടി വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.
ഗോപി സുന്ദറായിരിക്കും ഈ ദീലിപ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുക. ദിലീപിന്റെ മുന്‍ചിത്രങ്ങളായ രാമലീല, കമ്മാരസംഭവം തുടങ്ങിയ സിനിമകള്‍ക്കും ഗോപി സുന്ദറായിരുന്നു പാട്ടുകള്‍ ഒരുക്കിയിരുന്നത്.