ദിലീപ് നായകനാകുന്ന പുതിയ ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയറ്ററുകളില്‍ എത്താന്‍ തയ്യാറെടുക്കുകയാണ്.
ദുബായില്‍ വേള്‍ഡ് വൈഡ് ഫിലിംസും നോവോസ് സിനിമാസും സംഘടിപ്പിച്ച കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും പുറത്തിറക്കുന്ന ചടങ്ങില്‍ താന്‍ കടന്നുപോകുന്ന കഠിന സാഹചര്യങ്ങളെ സൂചിപ്പിച്ച് നടന്‍ ദിലീപ്.
ജീവിതം എല്ലാവര്‍ക്കും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പോരാട്ടമാണെന്നും അവിടെ നമുക്ക് താങ്ങും തണലുമാകുന്നത് സ്നേഹം എന്ന വികാരമാണെന്നും അദ്ദേഹം പറഞ്ഞു.
എന്തൊക്കെ പ്രതിസന്ധിയുണ്ടെങ്കിലും കുടുംബം എന്ന യാഥാര്‍ഥ്യം ഉള്ളത് ആശ്വാസമാണെന്നു ദിലീപ് പറഞ്ഞു.
ദുബായ്, ദോഹ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ കോടതി അനുമതിയോടെയാണ് ദിലീപിന്റെ വിദേശയാത്ര.
കഴിഞ്ഞ ദിവസം ദുബായിലെത്തിയ ദിലീപ് അദ്ദേഹത്തിന്റെ പാര്‍ട്ണര്‍ഷിപ്പിലുള്ള ദേ പുട്ടും സന്ദര്‍ശിക്കുകയുണ്ടായി.