അങ്ങനെ എല്ലാം നേടിയ ഒരാളുണ്ട്, ഞാന്‍ പേര് പറഞ്ഞാല്‍ അയാളെ നിങ്ങള്‍ക്ക് മനസിലാകും: ദിലീപിന്റെ വെളിപ്പെടുത്തല്‍

45

ജനപ്രിയ നായകന്‍ ദിലീപ് നാകനായ കോടതി സമക്ഷം ബാലൻ വക്കീൽ തകർത്ത് വരുകയാണ്. ദിലീപ് ചിത്രങ്ങളുടെ എല്ലാ ചേരുവകകളോടും കൂടി എത്തിയ കോടതി സമക്ഷം ബാലൻ വക്കീൽ ആദ്യ ദിനം തന്നെ മികച്ച അഭിപായമാണ് നേടിയത്.

Advertisements

ഇതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്‌ വിക്കാനായുള്ള ദിലീപിന്റെ അഭിനയമാണ്. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വയ്ക്കാൻ ദിലീപ് ഒരു ചാനൽ പരിപാടിയിലെത്തിയപ്പോൾ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്.

“എല്ലാം പരീക്ഷണങ്ങളാണ്, കണ്‍മുന്നില്‍ കാണുന്ന ആളുകളേയും കാര്യങ്ങളേയുമൊക്കെ താന്‍ നിരീക്ഷിക്കാറുണ്ട്. മറ്റുള്ളവര്‍ക്ക് പ്രചോദനമേകുന്ന തരത്തിലുള്ള കഥാപാത്രമാവാന്‍ ശ്രമിക്കാറുണ്ട്. ബാലന്‍ വക്കീലില്‍ വിക്കുള്ള കഥാപാത്രമാണ്. പക്ഷേ അത് കളിയാക്കുന്ന തരത്തിലുള്ളതല്ല.

അത് കഴിവ്‌കേടല്ല അങ്ങനെയുള്ളൊരാള്‍ക്കും ജീവിതത്തില്‍ പലതും നേടാന്‍ കഴിയും.അങ്ങനെ എല്ലാം നേടിയൊരാളുണ്ട്. താന്‍ പേര് പറഞ്ഞാല്‍ അയാളെക്കുറിച്ച്‌ നിങ്ങള്‍ക്ക് മനസ്സിലാവുമെന്നും ദിലീപ് പറഞ്ഞിരുന്നു. നാദിര്‍ഷയെക്കുറിച്ചായിരുന്നു പിന്നീട് താരം പറഞ്ഞത്.

8ാം ക്ലാസ് വരെ നാദിര്‍ഷയ്ക്ക് നന്നായി വിക്കുണ്ടായിരുന്നു. പക്ഷേ പാട്ട് പാടുന്ന സമയത്ത് ആള്‍ക്ക് വിക്കില്ല. താന്‍ പരിചയപ്പെടുന്ന സമയത്ത് കുറച്ച്‌ വിക്കുണ്ടായിരുന്നു. ചില വേര്‍ഡ്‌സ് ഒരടിയിലൂടെയാണ് കവര്‍ ചെയ്ത് പോവുന്നത്. അന്നൊക്കെ എന്തിനാണ് ഈ അടിയെന്ന് താന്‍ വിചാരിച്ചിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ ആ നാദിര്‍ഷയ്ക്ക് ഇപ്പോള്‍ വിക്കില്ല.

പ്രാക്ടീസ് പ്രാക്ടീസ് ചെയ്ത് അത് മാറ്റി. സംവിധാനം പഠിക്കാന്‍ പോയത് താനാണെങ്കിലും സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത് അവനാണ്. ബഹളമുള്ള പാട്ടുകള്‍ കൂടുതല്‍ പാടിയത് അവനാണ്.” – ദിലീപ് പറയുന്നു .

Advertisement