അങ്ങനെയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്, പുതിയ സിനിമയുടെ പ്രൊമോഷനിടെ മഞ്ജു വാര്യരെ കുറിച്ച് മനസ്സുതുറന്ന് സംസാരിച്ച് ദിലീപ്, വീഡിയോ വൈറല്‍

232

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളായിരുന്നു മഞ്ജുവും, ദിലീപും. ഇതുപോലൊരു മികച്ച ജോഡി കേരളത്തില്‍ ഇല്ല എന്ന് കരുതിയിരിക്കുമ്പോഴാണ് ഇരുവരുടെയും വിവാഹമോചന വാര്‍ത്ത പുറത്ത് വരുന്നത്.

Advertisements

കേട്ടത് ഒന്നും സത്യമായിരിക്കല്ലെ എന്ന് ആരാധകര്‍ ആഗ്രഹിച്ചു, പ്രാര്‍ത്ഥിച്ചു.പക്ഷേ 14 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചുക്കൊണ്ട് ഇരുവരും പിരിഞ്ഞു. തുടര്‍ന്ന് മഞ്ജു സിനിമകളില്‍ സജീവമായി. വിവാഹമോചിതയായ മഞ്ജു വാര്യര്‍ ദീലീപിന്റെ സമ്പത്തിന്റെ ഭാഗം പറ്റാതെ തന്നെ സ്വന്തം വീട്ടിലേക്ക് പോയി.

Also Read:അവിടെ നിന്നിരുന്നേല്‍ കപ്പ് അടിക്കും ആയിരുന്നു; ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ശേഷം പൂജാ കൃഷ്ണ പറയുന്നു

മകള്‍ മീനാക്ഷി അച്ഛന്‍ ദിലീപിന് ഒപ്പം തന്നെ തുടര്‍ന്നു. പിന്നീട് സിനിമയിലേക്ക് തിരികെ എത്തിയ മഞ്ജു വാര്യര്‍ സീറോയില്‍ നിന്ന് കോടി മൂല്യമുള്ള താരമായി ഉയര്‍ന്നു. ദിലീപും ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയായ പവി കെയര്‍ ടേക്കറിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ മഞ്ജുവിനെ കുറിച്ച് താരം പറഞ്ഞ കാര്യമാണ് ശ്രദ്ധനേടുന്നത്.

താന്‍ മഞ്ജുവിനെ ഷൊര്‍ണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ആദ്യമായി കണ്ടത്. സല്ലാപം എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയതായിരുന്നു തങ്ങളെന്നും ലോഹിതാദാസ് സാറാണ് മഞ്ജുവിനെ പരിചയപ്പെടുത്തി തന്നതെന്നും ആ സിനിമയിലൂടെ തങ്ങള്‍ അടുത്ത സുഹൃത്തുക്കളായി മാറിയെന്നും ദിലീപ് പറയുന്നു.

Also Read:സാരിയാണ് ചേരുക, ഇത് ഭംഗിയില്ല; നയന്‍താരയ്ക്ക് നേരെ വിമര്‍ശനം

മഞ്ജുവിനെ തനിച്ച് കാണുമ്പോള്‍ നല്ല പൊക്കമൊക്കെ തോന്നും. അതുകണ്ടിട്ട് തനിക്ക് പൊക്കം കുറവാണോ എന്ന് സംശയം തോന്നിയെന്നും അറിയാത്ത മട്ടില്‍ താന്‍ ലോഹിതാദാസ് സാറിന്റെ അടുത്ത് പോയി സാറേ തനിക്ക് പൊക്കം ഉണ്ടോ എന്ന് ചോദിച്ചുവെന്നും ദിലീപ് പറയുന്നു. മഞ്ജുവിനെ കുറിച്ച് സംസാരിക്കുന്ന ദിലീപിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

Advertisement