മമ്മൂക്കയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ദിലീപ്!

31

മലയാളത്തിന്റെ മെഗാതാരം മമ്മൂക്കയുടെ ഗ്ലാമറിന്റെ രഹസ്യം എന്താണെന്ന് ആലോചിക്കാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല.

Advertisements

മലയാള സിനിമയുടെ നിത്യ യൗവ്വനമായ മമ്മൂക്കയ്‌ക്ക് മാത്രം ദിവസം പിന്നിടുന്നതിനനുസരിച്ച്‌ പ്രായം കുറഞ്ഞുവരികയാണ്.

ഗ്ലാമറിന്റെ രഹസ്യം എന്താണ് എന്ന ചോദ്യം താന്‍ സിനിമയില്‍ വന്നപ്പോള്‍ തൊട്ട് കേള്‍ക്കാന്‍ തുടങ്ങിയതാണെന്ന് മമ്മൂക്ക തന്നെ പറഞ്ഞതുമാണ്.

എന്നാല്‍ ഇപ്പോള്‍ മമ്മൂക്കയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ് എന്നുള്ള ചോദ്യത്തിന് മറുപടിയുമായി ദിലീപ് രംഗത്തെത്തിയിരിക്കുകയാണ്.

‘മമ്മൂക്കയുടെ ശരീരസൗന്ദര്യത്തിന് പിന്നില്‍ അദ്ദേഹത്തിന്‍റെ സാക്രിഫൈസാണ്. ഞാനൊക്കെ ചോറും മീന്‍ കറിയും ഇറച്ചിയുമൊക്കെ കഴിക്കുമ്ബോള്‍ അതൊക്കെ മാറ്റിവെച്ച്‌ പച്ചക്കറികള്‍ മാത്രം കഴിക്കാന്‍ അദ്ദേഹം തയ്യാറാവും.

അതൊന്നും അദ്ദേഹത്തിന് കഴിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല എന്ന് കൂടി ഓര്‍ക്കണം. അതുപോലെ ചെയ്യാന്‍ എന്‍റെ വയറും നാവും സമ്മതിക്കില്ല. ആകെയുള്ളത് ഇത്തിരിപ്പോന്ന ഒരു ജീവിതമല്ലേ. നമ്മളീ കഷ്ട്ടപെട്ട് ജോലി ചെയ്യുന്നതൊക്കെ വയറിനും കൂടി വേണ്ടിയല്ലേ’ എന്നാണ് ദിലീപ് പറയുന്നത്.

Advertisement