അതെല്ലാം എല്ലാം എന്റെ പേഴ്‌സണല്‍ മാറ്റര്‍, ഭാര്യയോടുള്ള എന്റെ സ്‌നേഹം എനിക്ക് നാട്ടുകാരെ ബോധിപ്പിക്കേണ്ട, തുറന്നടിച്ച് ദിലീപ്, ചര്‍ച്ചയായി വാക്കുകള്‍

302

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. പ്രേക്ഷകരെ എന്നും ചിരിപ്പിച്ചിട്ടേ ഉള്ളൂ ഈ നടന്‍. എന്നാല്‍ ഇടക്കാലത്ത് നടന്റെ പേരില്‍ ഉയര്‍ന്നുവന്ന കേസും പ്രശ്‌നങ്ങളും ഒക്കെ ദിലീപിന്റെ കരിയറിനെയും വലിയ രീതിയില്‍ ബാധിച്ചു.

Advertisements

ഇപ്പോള്‍ വീണ്ടും സിനിമയുമായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ് ദിലീപ്. നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്ത പവി കെയര്‍ ടേക്കര്‍ എന്ന സിനിമയിലാണ് ദിലീപ് നായകനായി അഭിനയിച്ചിരിക്കുന്നത്. ചിത്രം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തിയ്യേറ്ററുകളിലെത്തിയിരിക്കുന്നത്.

Also Read:എല്ലാവരെയും ഒരുപോലെ സ്‌നേഹിക്കാന്‍ കഴിയുന്ന അമ്മയുടെ കഴിവ് വല്ലാതെ അത്ഭുതപ്പെടുത്തുന്നു, ഐലവ് യു, ആശയ്ക്ക് ജന്മദിനാശംസകളുമായി കുഞ്ഞാറ്റ, വൈറലായി പോസ്റ്റ്

അത്രത്തോളം സുഖമുള്ളതായിരുന്നില്ല 56കാരനായ ദിലീപിന്റെ സിനിമായാത്ര. സിനിമയില്‍ ഒരു അവസരത്തിനായി നടന്‍ ഒത്തിരി അലഞ്ഞിരുന്നു. ഗോപാലകൃഷ്ണന്‍ പദ്മനാഭ പിള്ള എന്നാണ് ദിലീപിന്റെ യഥാര്‍ത്ഥ പേര്. മഞ്ജുവുമായുള്ള വിവാഹമോചനവും കാവ്യയുമായുള്ള രണ്ടാം വിവാഹവും ദിലീപിനെ വാര്‍ത്തകളില്‍ നിറച്ചിരുന്നു.

ഇപ്പോഴിതാ പല അഭിമുഖങ്ങളിലും ദിലീപ് പറഞ്ഞ കുറച്ച് കാര്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ഭാര്യക്ക് ഒരു കത്ത് എഴുതാമോ എന്ന് അവതാരിക ചോദിച്ചപ്പോള്‍ അതൊക്കെ തന്റെ പേഴ്‌സണല്‍ മാറ്ററാണെന്നും അത് തന്റെ സ്‌നേഹം ആണെന്നുമായിരുന്നു ദിലീപിന്റെ മറുപടി.

Also Read:മമ്മൂട്ടിയുടെ ടര്‍ബോ എത്ര നേടും; ചിത്രത്തിന്റെ ആദ്യ ബുക്കിംഗ് യുകെയില്‍ ആരംഭിച്ചു കഴിഞ്ഞു

തനിക്ക് നാട്ടുകാരെ കാണിക്കാനോ ബോധിപ്പിക്കാനോ താത്പര്യമില്ല എന്നും ഒരു അഭിമുഖത്തിനിടെ അവാതരകയുടെ ചോദ്യത്തിന് മറുപടിയായി ദിലീപ് പറഞ്ഞു. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ താരങ്ങളോട് ചോദിക്കുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു വീഡിയോ കണ്ട് പ്രേക്ഷകര്‍ പറയുന്നത്.

Advertisement