പ്രശസ്ത ഡയലോഗ് പോലെയുള്ള ആ ഒരു വാക്കാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് നടന്‍ ദിലീപ്

30

സിനിമയില്‍ തനിക്ക് കടപ്പാട് ഉള്ളവര്‍ ഒരുപാട് ഉണ്ടെന്നും അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് ഹരിശ്രീ അശോകന്‍ എന്നും നടന്‍ ദിലീപ്. ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്യുന്ന ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്റ്റോറി എന്ന സിനിമയുടെ പൂജയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

കോളേജില്‍ പഠിക്കുന്ന സമയം കലാഭവനില്‍ ഇടക്ക് മിമിക്രി ആര്‍ട്ടിസ്റ് ആയി പോകുമായിരുന്നു. അവിടെ വച്ചാണ് ഹരിശ്രീ അശോകന്‍ എന്ന കലാകാരനെ കുറിച്ച്‌ അറിയുന്നത്. ഒരിക്കല്‍ അദ്ദേഹത്തിന്റെ പരിപാടി കാണുവാനിടയായി.

ഇത്രയും ടൈമിങ് ഉള്ള കലാകരനെ കണ്ടിട്ടില്ല, അദ്ദേഹത്തിന്റെ കഴിവില്‍ അത്ഭുതപ്പെട്ടുപോഎന്നും ദിലീപ് പറയുന്നു.

അങ്ങനെ ഒരു ദിവസം എന്നെ കുറിച്ച്‌ കേട്ടറിഞ്ഞു അദ്ദേഹം എന്റെ വീട്ടില്‍ വന്നു. ഞങ്ങളുടെ കൂടെ പോരുന്നോ എന്ന് ചോദിച്ചു.

ആ വാക്കുകള്‍ ആണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നും പിന്നീടുള്ള നാലരവര്‍ഷം ആണ് ജീവിതത്തില്‍ അച്ചടക്കം വന്നതെന്നും ടൈമിംഗ് എന്താണ് പഠിച്ചതെന്നും ദിലീപ് പറയുന്നു.

Advertisement