തിയ്യേറ്ററുകളിലെത്താനിരിക്കുന്ന ഏറ്റവും പുതിയ ദിലീപ് ചിത്രമാണ് ബാന്ദ്ര. രാമലീലക്ക് ശേഷം ദിലീപ് അരുണ്‍ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം നവംബറില്‍ തിയ്യേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്.
ബാന്ദ്രയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ദിലീപ്. ഇപ്പോഴിതാ ചിത്രത്തിലെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ രസകരമായ സംഭവങ്ങളും മകള്‍ മീനാക്ഷി പറഞ്ഞ കാര്യങ്ങളെ കുറിച്ചും സംസാരിക്കുകയാണ് ദിലീപ്.
അച്ഛന്റെ ഡാന്‍സില്‍ മീനാക്ഷിക്ക് അത്രത്തോളം കോണ്‍ഫിഡന്‍സ് ഇല്ലായിരുന്നു. ബാന്ദ്രയിലെ ഗാനരംഗം ഷൂട്ട് ചെയ്യുന്നതിന് മുമ്പ് താന്‍ മീനൂട്ടിയെ വിളിച്ചിരുന്നുവെന്നും ഡാന്‍സാണ് ഇന്ന് ഷൂട്ട് ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ ആരൊക്കെയാണെന്നായിരുന്നു അവള്‍ ചോദിച്ചതെന്നും ദിലീപ് പറയുന്നു.
തമന്നയ്‌ക്കൊപ്പമാണെന്ന് താന്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ അച്ഛാ ആ പരിസരത്തൊന്നും പോവണ്ട കേട്ടോ ദൂരെ മാറി നില്‍ക്കുന്നതോ എത്തിനോക്കുന്നതോ ആയ പരിപാടി ചെയ്‌തോളൂ എന്നും മീനൂട്ടി പറഞ്ഞുവെന്നും ദിലീപ് പറയുന്നു.
Also Read:കൊച്ചിയും, എറണാംകുളവും ഒന്നാണോ; കാവ്യയുടെ സംശയവും, സെറ്റിൽ ഉയർന്ന ചിരിയും; വൈറലായി റാഫിയുടെ വാക്കുകൾ
ഞാനൊക്കെ എവിടെയേലും ജീവിച്ചോട്ടെ എന്നും മീനൂട്ടി പറഞ്ഞു.അതുകേട്ടപ്പോള്‍ താനാകെ തകര്‍ന്നുപോയി എന്നും ലൊക്കേഷനിലെത്തിയപ്പോള്‍ ഇക്കാര്യത്തെ കുറിച്ച് തമന്നയോട് സംസാരിച്ചിരുന്നുവെന്നും തമന്ന വലിയ ഡാന്‍സറാണ് അടുത്തേക്കൊന്നും പോവരുതെന്നായിരുന്നു മകള്‍ പറഞ്ഞതെന്നും തമന്നയോട് പറഞ്ഞുവെന്നും ദിലീപ് പറയുന്നു.
അപ്പോള്‍ തമന്ന പറഞ്ഞത് അങ്ങനെയൊന്നുമില്ല, തനിക്ക് ഡാന്‍സ് ഒന്നും അറിയില്ലെന്നായിരുന്നു. എന്നാല്‍ തമന്നക്കൊപ്പമുള്ള ഡാന്‍സ് ഷൂട്ട് ചെയ്യുമ്പോള്‍ താന്‍ കംഫര്‍ട്ടായിരുന്നു. താന്‍ ഒരു ഹീറോയിനൊപ്പം ഡാന്‍സ് ചെയ്യുന്നത് ഏഴുവര്‍ഷത്തിന് ശേഷമാണെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.