ആദ്യം പറഞ്ഞ രണ്ട് കഥകളും വര്‍ക്കായില്ല, ലാലേട്ടന് രണ്ടും ഇഷ്ടപ്പെട്ടില്ല, മൂന്നാമതൊരു കഥ കൂടി പറഞ്ഞിട്ടുണ്ട്, ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി ഡിജോ ജോസ് ആന്റണി പറയുന്നു

43

കഴിഞ്ഞദിവസം തിയ്യേറ്ററുകളിലെത്തിയ നിവിന്‍ പോളി ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. തിയ്യേറ്ററുകളില്‍ ആദ്യ ദിനം തന്നെ മികച്ച അഭിപ്രായം നേടിയ ചിത്രം വന്‍ പ്രതീക്ഷയാണ് അണിയറപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും അനശ്വര രാജനും പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു.


സംവിധായകന്‍ ഡിജോ ജോസ് ആന്റണിയാണ് മലയാളി ഫ്രം ഇന്ത്യ സംവിധാനം ചെയ്തിരിക്കുന്നത്. താന്‍ ചെയ്ത സിനിമകളിലൂടെയെല്ലാം ശക്തമായ രാഷ്ട്രീയം സംസാരിക്കുകയായിരുന്നു ഡിജോ. അദ്ദേഹത്തിന്റെ ജനഗണമന എന്ന ചിത്രം പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

Advertisements

Also Read;ശരീരത്തെ കുറിച്ച് വരുന്ന് മോശം കമന്റുകള്‍ വല്ലാതെ വേദനിപ്പിക്കുന്നു, ഞാനൊരു അസുഖ ബാധിതയാണ്, തുറന്നുപറഞ്ഞ് അന്ന രാജന്‍

ഇപ്പോഴിതാ മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലിനൊപ്പമുള്ള പ്രൊജക്ടിനെ കുറിച്ച് സംസാരിക്കുകയാണ് ഡിജോ. സോഷ്യല്‍മീഡിയയില്‍ ഇതേപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. താന്‍ രണ്ട് കഥകള്‍ മോഹന്‍ലാലിനോട് സംസാരിച്ചിരുന്നുവെന്നും എന്നാല്‍ രണ്ടും വര്‍ക്കായില്ലെന്നും ഡിജോ പറയുന്നു.

താന്‍ പറഞ്ഞ കഥ മുഴുവന്‍ കേട്ട് ദീര്‍ഘനേരം ലാലേട്ടന്‍ അതേപ്പറ്റി ചര്‍ച്ച ചെയ്തിരുന്നു. അതിന് ശേഷമാണ് അദ്ദേഹം അത് വേണ്ടെന്ന് വെച്ചതെന്നും മൂന്നാമതായി അദ്ദേഹത്തോട് പറഞ്ഞ കഥയില്‍ ഇപ്പോഴും ഡിസ്‌കഷന്‍ നടക്കുന്നുണ്ടെന്നും ഡിജോ പറയുന്നു.

Also Read:സിനിമയില്‍ അല്ലായിരുന്നെങ്കില്‍ ആ നടന്മാരെ ഞാന്‍ അങ്കിളെന്ന് വിളിച്ചേനെ, എന്റെ നായകനായി അഭിനയിച്ച ഒരു നടന് എന്റെ അച്ഛന്റെ പ്രായമുണ്ട്, തുറന്നുപറഞ്ഞ് മോഹിനി

അതിന്റെ അപ്‌ഡേറ്റുകള്‍ പിന്നാലെ വരും. കഥ കേട്ടയുടനെ തന്ന എന്ന് പറയുന്ന ആളല്ല അദ്ദേഹമെന്നും നല്ല കഥ കേട്ടാല്‍ ചെയ്യുമെന്ന് അദ്ദേഹം തന്നോട് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും ഡിജോ പറയുന്നു.

Advertisement