എസ്‌ഐ മണിയും ടീമും ചാർജെടുത്തു, വ്യത്യസ്തമീ ‘ഉണ്ട’

31

അനുരാഗ കരിക്കിൻവെള്ളം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഉണ്ട.

കാത്തിരിപ്പിനൊടുവിൽ ചിത്രം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഓരോ കഥാപാത്രങ്ങൾക്കും ശക്തമായ സ്‌പേസ് നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Advertisements

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ‘ഉണ്ട’യിൽ പ്രധാന്യമുള്ള സ്ത്രീകഥാപാത്രങ്ങളായി ആരും തന്നെയില്ല എന്നാണ്.

അതിനിടയിൽ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിലെ ചില ഉദ്വേഗമുണർത്തുന്ന രംഗങ്ങളുടെ ചിത്രീകരണമാണെന്നാണ് വീഡിയോ നൽകുന്ന സൂചന.

ഒന്നു കൂടി എനിക്ക് വേണ്ടി എടുക്കണമെന്ന് വീഡിയോയിൽ മമ്മൂട്ടി ആവശ്യപ്പെടുന്നതും കാണാം.

എട്ട് കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ഛത്തീസ്ഗഢിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹർഷാദാണ്.

സബ് ഇൻസ്‌പെക്ടർ മണികണ്ഠൻ സിപി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഛത്തീസ്ഗഡിലും കർണാടകയിലും കേരളത്തിലുമായി അമ്ബത്തിയേഴ് ദിവസം കൊണ്ടാണ് ചിത്രം ഷൂട്ട് ചെയ്തത്.

Advertisement