ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ താരങ്ങളാണ് അർബ്ബാസ് ഖാനും, മലൈക അറോറയും. 1998 ലായിരുന്നു ഇരുവരുടേയും വിവാഹം. ബോളിവുഡിൽ ആഘോഷിക്കപ്പെട്ട വിവാഹത്തിന് പക്ഷെ 2016 ൽ അവസാനമാകുകയായിരുന്നു. തങ്ങൾ ഇരുവരും വേർപ്പിരിയലിന്റെ വക്കിലാണെന്ന് പ്രഖ്യാപിച്ച താരങ്ങൾ 2017 ൽ നിയമപരമായി വേർപിരിഞ്ഞു.
മോഡലിങ്ങിൽ നിന്ന സിനിമയിലേക്കുള്ള വഴിയിലാണ് മലൈക അർബ്ബാസ് ഖാനെ പരിചയപ്പെടുന്നതും, പ്രണയത്തിലാകുന്നതും. ഒരു കാലഘട്ടത്തിൽ ബോളിവുഡിലെ പ്രിയപ്പെട്ട താരദമ്പതികളായിരുന്നു ഇരുവർക്കും അർഹാൻ എന്നൊരു മകൻ കൂടിയുണ്ട്.
നിലവിൽ ഇരുവരും പുതിയ പ്രണയ ബന്ധങ്ങളിലാണ്. അർബ്ബാസ് ഇറ്റലിക്കാരിയായ ജോർജ്ജിയയുമായി പ്രണയത്തിലാണെങ്കിൽ, തന്നേക്കാൾ പ്രായം കുറഞ്ഞ അർജ്ജുൻ കപൂറുമായി പ്രണയത്തിലാണ് മലൈക. ഇതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ താരങ്ങൾക്കെതിരെ ഉയരുന്നത്. ബന്ധം പിരിഞ്ഞെങ്കിലും മകന് വേണ്ടി ഒരുമിച്ചെത്താൻ ഇരുവർക്കും ഒരു മടിയുമില്ല.
ഈയടുത്താണ് മലൈകയ്ക്ക് അർബ്ബാസ് ഖാൻ നല്കിയ ജീവനാംശത്തെ സംബന്ധിച്ച് റിപ്പോർട്ട് പുറത്ത് വന്നത്. ജീവനാംശമായി 15 കോടിയോളം രൂപയാണ് നടി ആവശ്യപ്പെട്ടത് എന്നാണ് റിപ്പോർട്ട്. സ്പോർട്സ് ബോയിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജീവനാംശമായി 10 കോടിയിൽ കുറഞ്ഞതൊന്നും സ്വീകരിക്കില്ല എന്നായിരുന്നു നടിയുടെ ഡിമാൻഡ്. പിന്നീട് ഈ വാർത്ത മലൈക നിഷേധിച്ചിരുന്നു.
വിവാഹമോചനം തനിക്ക് വളരെ ബുദ്ധിമുട്ടുള്ളതായിരുന്നുവെന്ന് 2019 ൽ മലൈക പറഞ്ഞിട്ടുണ്ട്. വാട്ട് വിമൻ വാണ്ട് എന്ന കരീന കപൂർ ഷോയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹമോചനവുമായി ബന്ധപ്പെട്ട് വീണ്ടും ചിന്തിക്കാൻ സുഹൃത്തുക്കളും, കുടുംബവും തന്നോട് ആവശ്യപ്പെട്ടിരുന്നതായി പറഞ്ഞ താരം വിവാഹമോചനമാണ് ശരിയെന്ന് പിന്നീട് മനസ്സിലാക്കിയതായി വെളിപ്പെടുത്തിയിരുന്നു.
Also Read
നോറയുടെ ദേഹത്ത് ഡാൻസർ മോശമായി സ്പർശിച്ചോ ? ലോകകപ്പ് ഫാൻ ഫെസ്റ്റിൽ സംഭവിച്ചതെന്ത്.
അതേസമയം അർജ്ജുനും മലൈകയും ഉടൻ വിവാഹിതരാകുമെന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. മലൈക ഗർഭിണിയാണെന്ന തരത്തിൽ വാർത്തകൾ വന്നതിന് പിന്നാലെ ഇത് നിഷേധിച്ച് താരം തന്നെ രംഗത്തെത്തിയിരുന്നു. വിവാഹ വാർത്തകളുടെ സത്യാവസ്ഥയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ