ശ്വാസതടസം, സംസാരിക്കാൻ പോലും വയ്യാത്ത അവസ്ഥയിലും മകൻ ധ്യാനിന്റെ സിനിമ കാണാൻ തിയേറ്ററിലെത്തി ശ്രീനിവാസൻ; ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു

364

ചേട്ടൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഭിനേതാവായി വന്ന് പിന്നാലെ സംവിധായകനായി മാറിയ താരമാണ് ധ്യാൻ ശ്രീനിവാസൻ. തിര എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. ഗൂഢാലോചന എന്ന സിനിമക്ക് വേണ്ടി ആദ്യമായി തിരക്കഥ എഴുതിയ താരം, പിന്നീട് ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു.

എന്ത് പറഞ്ഞാലും അതിന് തന്റേതായ ശൈലിയിൽ മറുപടി നല്കുന്ന താരം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷങ്ങൾക്കകമാണ് വൈറലാകാറുള്ളത്. എന്തിനേറെ പറയുന്നു താരത്തിന്റെ അഭിമുഖങ്ങൾ കാണാൻ വേണ്ടി മാത്രം കാത്തിരിക്കുന്ന നിരവധി പേരുണ്ട്.

Advertisements

അതേസമയം, താൻ കുടുംബവുമായി വലിയ അറ്റാച്ച്‌മെന്റ് സൂക്ഷിക്കുന്ന ആളാണെന്നും അച്ഛൻ ശ്രീനിവാസന് വയ്യാതായപ്പോൾ കൂടെ തന്നെ ഉണ്ടായിരുന്നതായും ധ്യാൻ വെളിപ്പെടുത്തിയിരുന്നു,

ALSO READ- അലൻസിയറിന് കുറച്ച് നാണവും മാനവും ഉണ്ടെങ്കിൽ ലഭിച്ച അവാർഡ് തിരിച്ചു നൽകണമെന്ന് ഭാഗ്യലക്ഷ്മി; അത് നിന്റെ മാ ന സികരോ ഗം മൂ ർ ച്ചി ച്ചതിന്റെ ലക്ഷണമാണെന്ന് ഹരീഷ് പേരടി

ഇപ്പോഴിതാ ധ്യാനിന്റെയും അച്ഛൻെരയും സ്‌നേഹം അടിവരയിട്ട് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. തന്റെ ആരോഗ്യ നില മോശമായിട്ടും മകൻ ധ്യാനിന്റെ സിനിമ കാണാൻ തിയറ്ററിലെത്തിയിരിക്കുകയാണ് ശ്രീനിവാസൻ.

ധ്യാൻ ശ്രീനിവാസൻ നായകനായ ‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയുടെ പ്രീമിയർ ഷോ കാണാനായാണ് ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ശ്രീനിവാസൻ എത്തിയിരിക്കുന്നത്.

ALSO READ-മുഖ്യമന്ത്രിയോടുള്ള ബഹുമാനം! സംസാരിച്ച് തീരുംവരെ എന്നെ ആരും ഇരുത്താൻ നോക്കണ്ട; വൈറലായി ഭീമൻ രഘുവിന്റെ നിൽപ്പ്

തിയറ്ററിനുള്ളിൽ പകുതി വരെ വീൽചെയറിൽ വന്ന അദ്ദേഹം പിന്നീട് ഭാര്യയുടെ കയ്യും പിടിച്ച് തിയറ്ററിനുള്ളിലേക്ക് പോകുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നല്ലതല്ലെന്നും, ശ്വാസം മുട്ടലിന്റെ പ്രശ്‌നങ്ങളുള്ളതിനാൽ സിനിമ കണ്ട ശേഷം പ്രതികരിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും കൂടെ വന്ന സുഹൃത്തുക്കൾ അറിയിച്ചിരുന്നു.

ശ്രീനിവാസൻ ആശുപത്രിവാസത്തിനു ശേഷം വിനീത് ശ്രീനിവാസനൊപ്പം ‘കുറുക്കൻ’ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. അതേസമയം, നദികളിൽ സുന്ദരി യമുന സിനിമയിൽ അജു വർഗീസാണ് ചിത്രത്തിലെ മറ്റൊരു നായകൻ.

ഈ ചിത്രത്തിൽ കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യർ, അവർക്കിടയിലെ കണ്ണൻ, വിദ്യാധരൻ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.

സിനിമയിൽ സുധീഷ്, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, നവാസ് വള്ളിക്കുന്ന്, അനീഷ്, പാർവ്വണ, ആമി, ഉണ്ണിരാജ, ഭാനു പയ്യന്നൂർ, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടൻ, സോഹൻ സിനുലാൽ, ശരത് ലാൽ, കിരൺ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

കോമഡിക്ക് പ്രാധാന്യം നൽകുന്ന ഈ ചിത്രം സിനിമാറ്റിക്ക ഫിലിംസ് എൽ എൽ പിയുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ ചേർന്നാണ്. ക്രെസൻറ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് വിതരണം.

Advertisement