മലയാള സിനിമയിലെ നടനും സംവിധായകനുമാണ് ധ്യാൻ ശ്രീനിവാസൻ. നടൻ ശ്രീനിവാസന്റെ മകനായ ധ്യാൻ സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് പ്രവേശിച്ചത്.
തുടർന്ന് അടി കപ്യാരെ കൂട്ടമണി, കുഞ്ഞിരാമായണം തുടങ്ങി പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളിൽ അഭിനയിച്ചു. നിവിൻ പോളിയും, നയൻതാരയും മുഖ്യ വേഷത്തിൽ എത്തിയ ലവ് ആക്ഷൻ ഡ്രാമയാണ് ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ. പിന്നീടും താരം നിരവധി സിനിമകളാണ് ചെയ്തത്. അർപ്പിത സെബാസ്റ്റ്യനാണ് ധ്യാനിന്റെ ഭാര്യ. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു.
തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഭാര്യയെന്ന് പറയുകയാണ് ധ്യാൻ. തനിക്ക് അർപ്പിത ഇല്ലാതെ പറ്റില്ലെന്നും വിവാഹത്തിൻ സൗഹൃദം ഉണ്ടായിരിക്കുകയെന്ന് പറയുന്നത് വലിയ കാര്യമാണെന്നും ധ്യാൻ പമുൻപും പറഞ്ഞിരുന്നു. ഏറ്റവും പുതിയ അഭിമുഖത്തിൽ അർപ്പിതയെ കുറിച്ച് ധ്യാൻ ക്യാൻ മീഡിയയോട് കൂടുതൽ സംസാരിക്കുന്നുണ്ട്.
അർപ്പിത അടുത്ത സുഹൃത്തായിരുന്നെന്ന് ധ്യാൻ പറയുന്നു. ചില വൃത്തികെട്ടവന്മാരെ പെണ്ണുങ്ങൾക്ക് ഭയങ്കര ഇഷ്ടമായിരിക്കും എന്ന് താൻ തന്നെ പറഞ്ഞിട്ടുണ്ട് പലപ്പോഴും. പക്ഷെ ഞാൻ എന്ത് കാര്യവും തുറന്നുപറയുമായിരുന്നു അർപ്പിതയോട്. പിന്നെ ഞങ്ങൾ ഇഷ്ടത്തിൽ ആയ ശേഷവും ഞാൻ അവളോട് പറയുമായിരുന്നു. നല്ല സുഹൃത്തുക്കൾ ആയി പോകാം എന്ന്. കാരണം ഇക്കാര്യം വിവാഹം വരെ എത്തുമോ എന്നുപോലും അറിയില്ല. നമ്മൾ ഇന്റർ കാസ്റ്റ് ആയിരുന്നല്ലോയെന്നും ധ്യാൻ പറയുന്നു.
പിന്നീട്, 2015 നു ശേഷം ആണ് നമ്മൾ വിവാഹം കഴിക്കാം എന്ന് തീരുമാനിക്കുന്നത്. ഇത് ആദ്യം വീട്ടുകാർ ആണ് ആലോചിക്കുന്നത്. അമ്മയുമായി അവൾ നല്ല ബന്ധത്തിൽ ആയിരുന്നു. അങ്ങനെ അമ്മയാണ് ഇത് തന്നോട് അവതരിപ്പിച്ചത്.
തുടർന്ന് അച്ഛനും അമ്മയും ആയിട്ടാണ് അവരുടെ വീട്ടിൽ പോയതും സംസാരിച്ചതും ഉറപ്പിച്ചതും. ജാതിയോ മതമോ ഒരിക്കലും അവിടെ വിഷയം ആയിരുന്നില്ല. ഇന്നേ വരെ അർപ്പിത എന്താണ് ജാതി എന്നോ മതം എന്നോ വീട്ടിൽ ചർച്ച ആയിട്ടേയില്ല. ധ്യാനിന് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് എന്ന് മാത്രമാണ് അമ്മ അച്ഛനോട് അന്ന് പറഞ്ഞതെന്നും താരം വെളിപ്പെടുത്തി.
അതേസമയം, നീ കഴിഞ്ഞിട്ടേ എനിക്ക് എന്തും ഉള്ളൂ എന്ന് ഞാൻ അർപ്പിതയോട് പറയുമ്പോൾ അത് കഴിഞ്ഞിട്ട് ആളുണ്ടോ എന്നായിരുന്നു ആളിന്റെ ചോദ്യം. ഞങ്ങൾ സുഹൃത്തുക്കൾ ആയിട്ടാണ് പരിചയപെടുന്നത്. പിന്നെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത് ഒക്കെ ഒരുപാട് നാളുകൾക്ക് ശേഷം ആയിരുന്നല്ലോ എന്നും ധ്യാൻ പറയുന്നു.
അന്നൊക്കെ തനിക്ക് വേറെ ഇഷ്ടങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ അർപ്പിതയ്ക്ക് അറിയാമായിരുന്നെന്നും തന്റെ എല്ലാ കുറവുകളും അറിയുന്ന ആളാണ് അർപ്പിതയെന്നും ധ്യാൻ പറയുന്നു. ആ എന്നെ ഒന്നു രണ്ടു സന്ദർഭങ്ങളിൽ ഫോണിലൂടെ പൊക്കിയിട്ടും ഉണ്ട്. വിട്ടുപോകേണ്ട അവസ്ഥ ഉണ്ടായിട്ടും വിട്ടുപോയിട്ടില്ലെന്നാണ് ധ്യാൻ പറയുന്നത്.