നിങ്ങള്‍ക്ക് എങ്ങനെ ഇത് പറയാന്‍ തോന്നിയെന്ന് പൊട്ടിത്തെറിച്ച് നയന്‍താര; പിറ്റേന്ന് രാവിലെ തൊട്ട് സമയം കിട്ടിയിട്ടും ലൈറ്റിംങ് ചെയ്യാത്തതിനും കലിപ്പായി; താരസുന്ദരിയെ കുറിച്ച് ധ്യാന്‍

1276

ധ്യാൻ ശ്രീനിവാസൻ സംവിധാനവും തിരക്കഥയും നിർവ്വഹിച്ച ചിത്രമാണ് ‘ലവ് ആക്ഷൻ ഡ്രാമ’ . ചിത്രം നിർമ്മിച്ചത് നടൻ അജു വർഗ്ഗീസായിരുന്നു. നടൻ അജു വർഗ്ഗീസ് ആദ്യമായി നിർമ്മിച്ച ചിത്രം കൂടിയായിരുന്നു ലാഡ്.

ഈ ചിത്രം വടക്കുനോക്കിയന്ത്രത്തിന്റെ ആധുനിക പതിപ്പാണ് എന്നാണ് സംവിധായകൻ ധ്യാൻ പറഞ്ഞിരുന്നത്. തളത്തിൽ ദിനേശന്റെ കഥാപാത്രവുമായി ചില സാമ്യങ്ങളുള്ള സിനിമയാണെങ്കിലും പൂർണമായും ചിത്രം അങ്ങനെയല്ലെന്ന് പ്രേക്ഷകരും തീയ്യേറ്ററിൽ കണ്ടറിഞ്ഞു.

Advertisements

റൊമാന്റിക്ക് കോമഡി വിഭാഗത്തിൽപ്പെട്ട ലവ് ആക്ഷൻ ഡ്രാമയിൽ പാലക്കാട് മലയാളിയായ ചെന്നൈയിൽ താമസിക്കുന്ന പെൺകൊടിയായി നയൻതാരയാണ് നായികയായി എത്തിയത്. അജു വർഗീസും നിവിൻ പോളിയും വീണ്ടും ഒന്നിച്ച കോമഡി ചിത്രം കൂടിയായിരുന്നു ഇത്

ALSO READ- ‘ഞങ്ങളെല്ലാം പാട്ടുമായി ബന്ധമുള്ളവരാണ്, ഇപ്പോള്‍ ഗോപി ചേട്ടന്‍ കുടുംബത്തിലേക്ക് വന്നതോടെ പിക്ചര്‍ കംപ്ലീറ്റായി’; പാപ്പുവും ഹാപ്പിയെന്ന് അഭിരാമി!

2019 ലെ ഓണക്കാലത്തെ റിലീസായി ഹിറ്റ് ചിത്രമായി ലാഡ് മാറിയിരുന്നു. ധ്യാൻ ശ്രീനിവാസൻ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. ഇപ്പോഴിതാ നയൻതാരയെ പോലെ വലിയൊരു താരത്തെ സിനിമയിൽ അഭിനയിപ്പിച്ചപ്പോഴുള്ള അനുഭവങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് ധ്യാൻ.

ഷൂട്ടിങിനിടെ നയൻതാരയ്ക്ക് പനി വന്നപ്പോഴുണ്ടായ സംഭവമാണ് ധ്യാൻ തുറന്നുപറയുന്നത്. ലൗ ആക്ഷൻ ഡ്രാമയുടെ ഷൂട്ട് രസകരമായിരുന്നോ എന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. അതുകൊണ്ട് അതിന്റെ ഒരു കഥപറയാം. അതിൽ നിന്ന് മനസ്സിലാക്കാം സിനിമ ചെയ്യാൻ എന്തുമാത്രം ബുദ്ധിമുട്ടുണ്ടെന്ന്. ഞാൻ മാരിയറ്റ് ഹോട്ടലിൽ ഷൂട്ട് ചെയ്യുകയാണ്. ഹോട്ടലിന് പുറത്ത് സിഗരറ്റും വലിച്ച് ചായയും പിടിച്ച് നിൽക്കുകയായിരുന്നു.’

ALSO READ- കൊടുത്തത് തിരിച്ചു ചോദിക്കുമോ? രണ്ട് പെൺമക്കൾ ബാധ്യതയാകുമോ എന്ന് അവർ ഭയന്നു; രണ്ടാം വിവാഹത്തിന് മക്കൾ നിർബന്ധിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി യമുന

ഒരു 9 മണിയോടെ നയൻതാര മാം വരും, 10 മണിയാവുമ്പോൾ ഷോട്ട് എടുക്കും. 5.30 ആവുമ്പോൾ പാക്ക് അപ്പ് ആവും. 9 മണിക്ക് എനിക്കൊരു കോൾ വന്നു. മാം എന്നോട് പറഞ്ഞു ധ്യാൻ എനിക്ക് തീരെ വയ്യ, ഞാനിന്ന് വരുന്നില്ലെന്ന്. ഈ ഹോട്ടലിൽ ലക്ഷക്കണക്കിന് രൂപയാണ് രണ്ട് ദിവസത്തെ ഷൂട്ടിന്. അത് നേരത്തെ കൊടുത്തു. രണ്ട് ദിവസത്തെ അനുവാദമേ ഷൂട്ടിനുള്ളൂവെന്നും അഥവാ നയൻസ് വന്നില്ലെങ്കിൽ എല്ലാം പൊളിയുമെന്ന സ്ഥിതിയാണ്.

ഒന്നും നോക്കാതെ താൻ പറഞ്ഞു മാം ലൊക്കേഷന് പൈസ കൊടുത്തു എന്ന്. അപ്പുറത്ത് നിന്ന് ഹൗ കേൻ യൂ ടോക് ലൈക് ദാറ്റ് എന്നവർ പറഞ്ഞു. ഞാൻ പറഞ്ഞതിലും തെറ്റുണ്ടല്ലോ. കാരണം നമ്മൾ അവരുടെ ആരോഗ്യവും നോക്കണമല്ലോ. ഞാനറിയാതെ എന്റെ ഒരു ആശങ്ക കൊണ്ട് പറഞ്ഞു പോയതായിരുന്നു. പിന്നാലെ കോൾ കട്ടായപ്പോൾ വിഷമമായി.

ഉടനെ അവരുടെ മാനേജരെ വിളിച്ച് ഞാനിക്കാര്യം പറഞ്ഞു പോയെന്ന് പറഞ്ഞു. എപ്പഡി സാർ നീങ്ക എന്ന് പറഞ്ഞ് പുള്ളിയും തിരിച്ചു ചോദിച്ചു. അപ്പോൾ തന്നെ എനിക്ക് നെഞ്ചു വേദനയൊക്കെ തുടങ്ങിയിരുന്നു.

പിന്നീട് അവിടെ ലൈറ്റ് അപ്പ് ഒക്കെ തുടങ്ങി. ജോമോൻ ടി ജോൺ ആണ് ഇത് ഷൂട്ട് ചെയ്യുന്നത്. ജോമോൻ അന്ന് രൺവീർ സിംഗിന്റെ സിംബയൊക്കെ ഷൂട്ട് ചെയ്ത് നിൽക്കുകയാണ്. ഇത് കുറേ നേരമായല്ലോ ഞാൻ നിക്കണോ പോണോ എന്ന സെറ്റപ്പിലാണ് ജോമാൻ. നിവിന് ആണെങ്കിൽ അന്ന് ഷൂട്ടില്ല. പിറ്റേ ദിവസം രാത്രിയാണ് നിവിന്റെ ഷൂട്ട് ഉള്ളത്.

താൻ വരേണ്ട ആവശ്യമില്ലാത്തതുകൊണ്ട് നിവിന് വേറെ എൻഗേജ്‌മെന്റ്‌സും ഉണ്ടായിരുന്നു. വൈകാതെ ഞാൻ നിവിനെ വിളിച്ചു. പുള്ളി അവിടെ നിന്ന് വരണമെങ്കിൽ ഒന്നൊന്നര മണിക്കൂർ ആവും. ഞാൻ പുറത്ത് നിന്ന് പതിനഞ്ച് സിഗരറ്റോളം വലിച്ചു. നിവിൻ കൃത്യമായി വന്നു. പിന്നീട് 12.15 ആയപ്പോൾ ഒരു കാറ് വന്നു. നയൻതാര കാറിൽ നിന്നും ഇറങ്ങി വന്നു. ‘

‘നയൻതാരയുടെ അടുത്തേക്ക് ഞാൻ ചെന്ന സമയത്ത്, ഐ ആം എ പ്രൊഫഷണൽ, എനിക്ക് അസുഖമൊന്നും പ്രശ്‌നമല്ലെന്ന് പറഞ്ഞു. അവരങ്ങനെയാണ്. ഞാൻ പറഞ്ഞത് അവർക്ക് വിഷമം ആയിട്ടുണ്ടാവുമെങ്കിലും പനി ആയിട്ടും അവർ വരികയായിരുന്നു. ധ്യാൻ എന്റെ ഷോട്ട് എന്താണെന്ന് പറഞ്ഞാൽ മതി ഞാൻ കാരവാനിലുണ്ടാവുമെന്ന് പറഞ്ഞ് മാം കയറിപ്പോവുകയായിരുന്നു.’

‘ അതേസമയം, നിവിൻ പോളി കൂടി വന്നതുകൊണ്ട് നിവിന്റെ ഒരു ഷോട്ട് എങ്കിലും എടുക്കണമല്ലോ. പക്ഷെ കുഴപ്പമില്ല ഞാൻ തിരിച്ചു പോവാം എന്ന് നിവിൻ പറഞ്ഞു. ഈ സമയത്ത് പുള്ളിക്കാരി കയറി വന്നു. ഷോട്ട് റെഡിയല്ലേ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു അല്ല, ലൈറ്റ് അപ്പ് പൊളിച്ചിട്ട് ഒന്നുകൂടി ചെയ്യണമെന്ന് പറഞ്ഞു. രാവിലെ തൊട്ട് സമയം ഉണ്ടായിട്ട് ലൈറ്റ് അപ്പ് ചെയ്തിട്ടില്ല അല്ലേ എന്ന് ചോദിച്ച് അവർ ഒറ്റ പോക്ക് അങ്ങ് പോവുകയായിരുന്നു എന്നും ധ്യാൻ പറഞ്ഞു. അധികം വൈകാതെ പിന്നീട് രണ്ട് പേരെയും കാര്യങ്ങൾ പറഞ്ഞ് വ്യക്തമാക്കിയെന്നും ധ്യാൻ പറയുന്നു.

Advertisement