‘ജയിലർ റിലീസ് വിവാദത്തിനിടെ അച്ഛൻ പറഞ്ഞു രജനികാന്ത് ഒരു പാവമാടാ, വിട്ടേക്ക് എന്ന്’; ശ്രീനിവാസനും രജനിയും ഒരുമിച്ച് പഠിച്ചതാണെന്നും ധ്യാൻ ശ്രീനിവാസൻ

281

ബോക്‌സ് ഓഫീസിൽ ചരിത്ര വിജയം കുറിച്ചിരിക്കുകയാണ് രജനികാന്ത്-നെൽസൺ ചിത്രം ജയിലർ. മലയാളി താരങ്ങൾ ഉൾപ്പടെ തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾ ഒന്നിച്ച ചിത്രം 500 കോടി ക്ലബിലേക്ക് കുതിക്കുകയാണ്. മോഹൻലാലിന്റേയും വിനായകന്റേയും ചിത്രത്തിലെ പ്രകടനം കേരളക്കരയിലും വലിയ ഓളമാണ് ഉണ്ടാക്കുന്നത്.

ഇതിനിടെ ജയിലർ സിനിമയുമായി ബന്ധപ്പെട്ട് വിവാദവും ഉയർന്നിരുന്നു. ഇതേ പേരിൽ തന്നെ ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രം ഒരുക്കിയിരുന്നു. രണ്ട് സിനിമകളും ഒരേ ദിവസമാണ് റിലീസ് പ്രഖ്യാപിച്ചത്. പേരിനെ ചൊല്ലി മലയാളം ജയിലർ അണിയറ പ്രവർത്തകർ കേസിന് പോകാനും ഒരുങ്ങിയിരുന്നു.

Advertisements

ഇപ്പോഴിതാ ഈ വിവാദത്തിൽ പ്രതികരിച്ചിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ഒരു സ്വകാര് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ധ്യാനിന്റെ പ്രതികരണം. പ്രൊമോഷൻ ഒന്നും ഇല്ലാതെ തന്നെ തന്റെ സിനിമ ജയിലർ ഇപ്പോൾ എല്ലാവർക്കും അറിയാമെന്നാണ് ധ്യാൻ പ്രതികരിക്കുന്നത്.

ALSO READ- ആ കാര്യങ്ങളൊന്നും പുറംലോകം അറിയേണ്ടെന്ന് കരുതിയിരുന്നു, എന്നാല്‍ രഘുവരന്‍ മരിച്ച് കിടക്കുമ്പോള്‍ പോലും പത്രക്കാര്‍ ഞങ്ങളെ വെറുതെ വിട്ടില്ല, തുറന്നുപറഞ്ഞ് രോഹിണി

ജയിലർ എന്ന പേരുകൾ വന്നത് ചിലപ്പോൾ കോയിൻസിഡൻസ് ആകാമെന്നും താരം പറഞ്ഞു. കൂടാതെ തന്റെ അച്ഛൻ ശ്രീനിവാസനും രജനികാന്തും ഒന്നിച്ച് പഠിച്ചവരാണെന്നും ധ്യാൻ പറയുകയാണ്.

‘അച്ഛനും രജനികാന്തും ഒന്നിച്ച് പഠിച്ചതാണ്. 68-69 കാലഘട്ടത്തിൽ ഒരേ ബാച്ചിൽ അല്ലെങ്കിൽ ഒരേ ക്യാമ്പസിൽ പഠിച്ചവരാണ്. അന്നുതൊട്ടേയുള്ള സൗഹൃദമുണ്ട്. ഇവർ തമ്മിൽ ഇടയ്ക്കിടെ കാണാറുണ്ട്. ഫോണിലൂടെ സംസാരിക്കാറുമുണ്ട്. അച്ഛൻ പറഞ്ഞു രജനികാന്ത് പാവമാടാ, വിട്ടേക്കെന്ന്. കാരണം എനിക്കിനിയും മുന്നോട്ട് കുറേ വർഷങ്ങളുണ്ടല്ലോ’- ധ്യാൻ ശ്രീനിവാസൻ തമാശയായി പറയുന്നതിങ്ങനെ.

ALSO READ- നീറി നീറി അവസാനം ഒരു നാള്‍ നീ കണ്ട സ്വപ്നത്തിന് ചിറക് മുളച്ചു; ഒടുവില്‍ ആ സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി സരയൂ

അതേസമയം, തന്റെ ജയിലർ സിനിമ ഒരു സീരിയസ് ചിത്രമാണെന്നും 1950കളിലെ കഥയാണെന്നും ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി. ഓഗസ്റ്റ് 18നാണ് മലയാളം ജയിലർ റിലീസ്. നേരത്തെ രജനികാന്തിന്റെ ജയിലറിനൊപ്പം തന്നെ ഈ സിനിമയും റിലീസ് ചെയ്യാനായിരുന്നു തീരുമാനം.

നേരത്തെ മലയാളം ജയിലർ സംവിധായകൻ സക്കീർ മഠത്തിൽ തന്റെ ചിത്രത്തിന് തീയറ്റർ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കൊച്ചിയിലെ ഫിലിം ചേംബർ ഓഫീസിന് മുന്നിൽ ഒറ്റയാൾ സമരം നടത്തിയിരുന്നു. പിന്നീട് ചിത്രത്തിന്റെ റിലീസ് നീട്ടിവെയ്ക്കുകയായിരുന്നു.

Advertisement