ചേട്ടന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഭിനേതാവായി വന്ന് പിന്നാലെ സംവിധായകനായി മാറിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. തിര എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. ഗൂഢാലോചന എന്ന സിനിമക്ക് വേണ്ടി ആദ്യമായി തിരക്കഥ എഴുതിയ താരം, പിന്നീട് ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു.
എന്ത് പറഞ്ഞാലും അതിന് തന്റേതായ ശൈലിയില്‍ മറുപടി നല്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷങ്ങള്‍ക്കകമാണ് വൈറലാകാറുള്ളത്. എന്തിനേറെ പറയുന്നു താരത്തിന്റെ അഭിമുഖങ്ങള്‍ കാണാന്‍ വേണ്ടി മാത്രം കാത്തിരിക്കുന്ന നിരവധി പേരുണ്ട്.
അതേസമയം, താന്‍ കുടുംബവുമായി വലിയ അറ്റാച്ച്മെന്റ് സൂക്ഷിക്കുന്ന ആളാണെന്നും അച്ഛന്‍ ശ്രീനിവാസന് വയ്യാതായപ്പോള്‍ കൂടെ തന്നെ ഉണ്ടായിരുന്നതായും നേരത്തെ ധ്യാന്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തന്റെ പിതാവ് ഉള്‍പ്പെടെയുള്ള എഴുത്തുകാര്‍ക്ക് അറിവുണ്ടെങ്കിലും തിരിച്ചറിവില്ലെന്ന് പറയുകയാണ് ധ്യാന്‍.
ഒത്തിരി അറിവ് സമ്പാദിക്കുമ്പോള്‍ അതിനൊപ്പം അഹങ്കാരവും ധാര്‍ഷ്ട്യവും പുച്ഛവും വരും. അറിവുള്ളവന് അഹങ്കാരം പാടില്ലെന്നും ഒത്തിരി അറിവ് നേടിയിട്ടും തിരിച്ചറിവില്ലെങ്കില്‍ ലോക തോല്‍വിയാണെന്നും അച്ഛനും ലാലേട്ടനും ഇപ്പോള്‍ സംസാരിക്കാറില്ലെന്നും ധ്യാന്‍ പറഞ്ഞു.
സരോജ് കുമാറെന്ന ചിത്രത്തിന് ശേഷം ഇരുവര്‍ക്കിടിയലും വിള്ളല്‍ വീണു. ഈ ഒരു അവസ്ഥയില്‍ മോഹന്‍ലാലിനെ കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ ആ കേള്‍ക്കുന്നയാള്‍ ആ സെന്‍സില്‍ എടുക്കണമെന്നില്ലെന്നും അടുത്തിടെ മോഹന്‍ലാലിനെതിരെ പിതാവ് നടത്തിയ പ്രസ്താവനയെ തള്ളിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കിക്കൊണ്ട് ധ്യാന്‍ പറഞ്ഞു.
വീട്ടിനുള്ളില്‍ എന്തുവേണമെങ്കിലും പറയാം അതുപോലെയല്ല പുറത്തുപോയി പറയുന്നത്. അച്ഛനുള്‍പ്പെടെയുള്ള എഴുത്തുകാര്‍ക്ക് എവിടെയോഅഹങ്കാരമുണ്ടെന്നും തിരിച്ചറിവില്ലാത്തത് കൊണ്ടാണ് മോഹന്‍ലാലിനെ അദ്ദേഹം ഹിപ്പോക്രാറ്റാണെന്ന് പറഞ്ഞതെന്നും വിനീത് പറയുന്നു.