മലയാളികള്‍ക്ക് ഏറെ സുപരിചിതനായ, എന്റെര്‍ടെയ്നറാണ് ധ്യാന്‍ ശ്രീനിവാസന്‍. സംവിധായകന്‍, അഭിനേതാവ് എന്ന് വേണ്ട സിനിമയുടെ സമസ്ത മേഖലകളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ ധ്യാന്‍ ശ്രമിക്കാറുണ്ട്.
ധ്യാനിന്റെ അഭിമുഖങ്ങള്‍ മാത്രം കാണാനിരിക്കുന്ന ആരാധകരുടെ എണ്ണവും കൂടുതലാണ് . ഇപ്പോഴിതാ രജനികാന്തിനെ കുറിച്ചും, തന്റെ പുതിയ സിനിമയുടെ റിലീസ് തിയ്യതി മാറ്റിയതിനെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് ധ്യാന്‍.
രജനികാന്ത് പ്രധാനവേഷത്തി തിയ്യേറ്ററില്‍ വിജയം കൊയ്ത ജയിലര്‍ എന്ന ചിത്രത്തിന്റെ പേര് തന്നെയായിരുന്നു ധ്യാനും തന്റെ പുതിയ ചിത്രത്തിനായി നല്‍കിയിരുന്നത്. തന്റെ ചിത്രത്തിന് രജനികാന്തിന്റെ ചിത്രത്തിന്റെ പേര് തന്നെ നല്‍കിയതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ധ്യാന്‍ പറയുന്നു.
സിനിമയുടെ പേരിനെ ചൊല്ലി വലിയ വിവാദമാണ് ഉയര്‍ന്നത്. അത് കാരണം തന്റെ സിനിമക്ക് ഹൈപ്പ് കിട്ടിയെന്നും ജയിലറിന്റെ റിലീസ് ദിവസം തന്നെയായിരുന്നു തന്റെ ചിത്രത്തിന്റെയും റിലീസ് തീരുമാനിച്ചതെന്നും ധ്യാന്‍ പറയുന്നു.
എന്നാല്‍ രജനി സാറുമായുള്ള തന്റെ ബന്ധം ഇല്ലാതായിപ്പോകുമെന്ന്് അച്ഛന്‍ പറഞ്ഞുവെന്നും അത് കൊണ്ട് വിട്ടതാണെന്നും സ്വയം ട്രോളിക്കൊണ്ട് ധ്യാന്‍ രസകരമായി പറഞ്ഞു. രജനികാന്തിന്റെ ജയിലറിന്റെ റിലീസ് കാരണമാണ് തന്റെ ചിത്രത്തിന് തിയ്യേറ്റര്‍ ലഭിക്കാതിരുന്നതെന്നും ധ്യാന്‍ സമ്മതിച്ചു.
അതുകൊണ്ട് തന്റെ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. തന്നോട് പലരും ചോദിച്ചിട്ടുണ്ട് രജനിയുടെ പടത്തിന് കയറാന്‍ വന്നവരെ തിയ്യേറ്റര്‍ മാറിക്കേറാന്‍ വേണ്ടി താന്‍ പ്രയോഗിച്ച ഐഡിയ അല്ലേ അതേ പേര് നല്‍കിയതിലൂടെയെന്നും ധ്യാന്‍ പറയുന്നു.