അച്ഛന്‍ മറന്നാലും ആ സംഭവം ഞാന്‍ മറക്കില്ല, എന്നെങ്കിലും പേര് മാറ്റേണ്ടി വന്നാല്‍ വിനീത് എന്നായിരിക്കും ഇടുന്നത്, തുറന്നുപറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

163

മലയാള സിനിമയിലെ നടനും സംവിധായകനുമാണ് ധ്യാന്‍ ശ്രീനിവാസന്‍. നടന്‍ ശ്രീനിവാസന്റെ മകനായ ധ്യാന്‍ സഹോദരന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് പ്രവേശിച്ചത്.

Advertisements

തുടര്‍ന്ന് അടി കപ്യാരെ കൂട്ടമണി, കുഞ്ഞിരാമായണം തുടങ്ങി പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളില്‍ അഭിനയിച്ചു. നിവിന്‍ പോളിയും, നയന്‍താരയും മുഖ്യ വേഷത്തില്‍ എത്തിയ ലവ് ആക്ഷന്‍ ഡ്രാമയാണ് ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ. പിന്നീടും താരം നിരവധി സിനിമകളാണ് ചെയ്തത്.

Also Read: ജീവിതത്തിൽ എനിക്ക് ഒറ്റ സ്വപ്നമേ ഉള്ളൂ;വിവാഹ ജീവിതം പ്രതീക്ഷിച്ച പോലെ ആയില്ല; കുഞ്ഞിനെയും നഷ്ടപ്പെട്ടു; ജീവിത് പറഞ്ഞ് ലളിത ശ്രീ

ധ്യാനിന്റെ സിനിമയേക്കാള്‍ കൂടുതല്‍ അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂകളാണ് ഹിറ്റാവുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ വെച്ച് തന്റെ കുടുംബത്തെ കുറിച്ച് ധ്യാന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഭാര്യ അര്‍പ്പിത സൂപ്പറാണെന്നും എല്ലാവര്‍ക്കും ഇഷ്ടം തോന്നുന്ന ക്യാരക്ടറാണെന്നും മകള്‍ ഭയങ്കര കുസൃതിക്കാരിയാണെന്നും ധ്യാന്‍ പറയുന്നു.

പഠിക്കുന്ന കാലത്ത് കോളേജില്‍ പോകാന്‍ മടിയായിരുന്നു. മൂന്നരവര്‍ഷം കഴിഞ്ഞായിരുന്നു താന്‍ കോളേജില്‍ പോകുന്നില്ലെന്ന് അവര്‍ അറിഞ്ഞതെന്നും അന്ന് കോളേജിലുള്ളവര്‍ അച്ഛനെയും അമ്മയെയും നന്നായി ഉപദേശിച്ചിരുന്നുവെന്നും എന്നാല്‍ നല്ല ദേഷ്യം വന്നുവെങ്കിലും അച്ഛന്‍ തന്നോട് ഒന്നും പറഞ്ഞിരുന്നില്ലെന്നും ധ്യാന്‍ പറയുന്നു.

Also Read: പ്രായം പ്രശ്‌നമാണെന്ന് തോന്നി; പക്ഷെ എനിക്ക് കിട്ടിയ അവസരത്തിന്റെ പ്രാധാന്യം എനിക്ക് അറിയാമായിരുന്നു; അദ്ദേഹത്തൊടൊപ്പം ഞാൻ അഭിനയിച്ചു

ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ താന്‍ മീല്‍സാണ് പറഞ്ഞത് . ചിക്കന്‍ കറിയും പറഞ്ഞുവെന്നും മൂന്നുപീസുള്ള കറിയായിരുന്നുവെന്നും സാധാരണ ഒരു പീസ് അച്ഛനും രണ്ടെണ്ണം തനിക്കുമായിരുന്നുവെന്നും എന്നാല്‍ അന്ന് അച്ഛന്‍ രണ്ട് പീസ് എടുത്തുവെന്നും താന്‍ ഒന്നും പറയാന്‍ പോയില്ലെന്നും രണ്ട് ദിവസത്തിനകം താന്‍ വീട്ടില്‍ നിന്നും പുറത്താകാന്‍ പോകുകയാണെന്ന് തോന്നിയിരുന്നുവെന്നും ധ്യാന്‍ പറയുന്നു.

താന്‍ പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു. എന്നാല്‍ അച്ഛന് ഈ സംഭവങ്ങളൊന്നും ഓര്‍മ്മയില്ലെന്നും തന്റെ പേര് എന്നെങ്കിലും മാറ്റേണ്ടി വന്നാല്‍ വിനീത് എന്നാക്കുമെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement