അച്ഛന്‍ ശ്രീനിവാസന്റെയും ചേട്ടന്‍ വിനീത് ശ്രീനിവാസന്റെയും പാത പിന്തുടര്‍ന്ന് സിനിമയില്‍ എത്തിയ ധ്യാന്‍ ശ്രീനിവാസന്‍ മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനും അറയിപ്പെടുന്ന സംവിധായകനുമാണ്. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഒരുപോലെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനാണ് ധ്യാന്‍ ശ്രീനിവാസന്‍.
താരപുത്രന്‍ ആണെങ്കിലും താരജാഡകള്‍ ഇല്ലാതെയുള്ള പെരുമാറ്റമാണ് ധ്യാനിന് ആരാധകരുടെ പ്രശംസ നേടി കൊടുക്കുന്നത്. വിനീത് ശ്രീനിവാസന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിലൂടെ ആയിരുന്നു ധ്യാനിന്റെ സിനിമാ അരങ്ങേറ്റം.
Also Read: എത്രത്തോളം ശക്തരാണ് നമ്മളെന്ന് അപ്പോള്‍ നമുക്ക് മനസ്സിലാവും, വൈറലായി ജാസ്മിന്റെ പുതിയ പോസ്റ്റ്
പിന്നീട് കുഞ്ഞിരാമായണം ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ ധ്യാന്‍ ശ്രീനിവാസന്‍ അഭിനയിച്ചു. നിവിന്‍ പോളി, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. അതേ സമയം അടുത്തിടെ ധ്യാനിന്റെ നിരവധി അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ചാനല്‍ പരിപാടികളിലും അതിഥിയായി ധ്യാന്‍ എത്താറുണ്ട്. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായ സ്റ്റാര്‍ മാജിക്കിലും എത്തിയിരിക്കുകയാണ് ധ്യാന്‍. വിളിച്ചാല്‍ നോ പറയാന്‍ പറ്റില്ലല്ലേ അതാണ് വന്നതെന്നായിരുന്നു ബിനു അടിമാലിയുടെ കമന്റ്.
Also Read: എത്രത്തോളം ശക്തരാണ് നമ്മളെന്ന് അപ്പോള്‍ നമുക്ക് മനസ്സിലാവും, വൈറലായി ജാസ്മിന്റെ പുതിയ പോസ്റ്റ്
എന്നാല്‍ താന്‍ ഈ പരിപാടി എപ്പോഴും കാണാറുണ്ടെന്നും ഒത്തിരി ഇഷ്ടമാണെന്നും ധ്യാന്‍ പറഞ്ഞു. അതിന് ദിവസവും ഈ പരിപാടി ഇല്ലല്ലോ എന്ന് കൊല്ലംസുധി പറഞ്ഞു. നിങ്ങളുടെ കൈയ്യിലിരിപ്പ് കൊണ്ടാവാം ഒരുപക്ഷേ കുറച്ചതെന്നായിരുന്നു ഈ കമന്റിന് ധ്യാന്റെ മറുപടി.
മുമ്പ് താന്‍ ലക്ഷ്മിയുടെ ഫാന്‍ ആയിരുന്നുവെന്നും ഇപ്പോഴല്ലെന്നും ധ്യാന്‍ പറയുന്നു. ഒരിക്കല്‍ ലക്ഷ്മിയെ നേരിട്ട് കണ്ടുവെന്നും അന്ന് പറക്കും തളികയിലെ വാസന്തിയെ പോലെ ആയിരുന്നു ലക്ഷ്മി വന്നതെന്നും ധ്യാന്‍ പറയുന്നു. അതേസമയം, ധ്യാന്‍ ജാഡയാണെന്നായിരുന്നു താന്‍ കരുതിയിരുന്നതെന്ന് ലക്ഷ്മിയും പറയുന്നു. എന്നാല്‍ തനിക്ക് ജാഡയൊന്നുമില്ലെന്ന് ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.