ചേട്ടൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഭിനേതാവായി വന്ന് പിന്നാലെ സംവിധായകനായി മാറിയ താരമാണ് ധ്യാൻ ശ്രീനിവാസൻ. തിര എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. ഗൂഢാലോചന എന്ന സിനിമക്ക് വേണ്ടി ആദ്യമായി തിരക്കഥ എഴുതിയ താരം, പിന്നീട് ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു.
എന്ത് പറഞ്ഞാലും അതിന് തന്റേതായ ശൈലിയിൽ മറുപടി നല്കുന്ന താരം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷങ്ങൾക്കകമാണ് വൈറലാകാറുള്ളത്. എന്തിനേറെ പറയുന്നു താരത്തിന്റെ അഭിമുഖങ്ങൾ കാണാൻ വേണ്ടി മാത്രം കാത്തിരിക്കുന്ന നിരവധി പേരുണ്ട്. ഇപ്പോഴിതാ അഭിമുഖത്തിലെ മികവ് താരം പുതിയ സിനിമയിലും തുടർന്നിരിക്കുകയാണ്.
വിമർശകർ എപ്പോഴും ധ്യാൻ തന്നെ സ്‌നേഹിക്കുന്ന ആരാധകരോട് നീ തി പുലർത്തുന്നില്ലെന്ന വിമർശനം ഉയർന്നിരുന്നു. ഇന്റർവ്യൂ കണ്ട് ആരാധിച്ച് സിനിമയ്ക്ക് എത്തുമ്പോൾ ക്വാളിറ്റി അല്ലാതത് സിിനമകളാണ് ധ്യാൻ നൽകുന്നതെന്നായിരുന്നു വിമർശനം.
എന്നാൽ പുതിയ ചിത്രം ‘നദികളിൽ സുന്ദരി യമുന’ അടിപൊളിയാണെന്നാണ് ആരാധകർ പറയുന്നത്. ധ്യാനിൽ നിന്നും എന്ത് ആഗ്രഹിച്ചോ അത് കിട്ടിയെന്നാണ് സിനിമ കണ്ട മിക്കവരും അഭിപ്രായപ്പെടുന്നത്.
സിനിമയിൽ പഴയകാലത്തെ വെള്ളാരപ്പൂമല മേലെയെന്ന ഹിറ്റ് ഗാനം റീ ക്രീയേറ്റ് ചെയ്തത് ഹൃദ്യമായ അനുഭവമാകുന്നു. കുടുംബത്തിനൊത്ത് ആസ്വദിക്കാവുന്ന ചിരി ചിത്രമാണ് നദികളിൽ സുന്ദരി യമുനയെന്ന് ചിത്രം കണ്ടവർ പറയുകയാണ്.
മുൻപ് ചിത്രത്തിന്റെ പ്രമോഷനിടെ, ധ്യാൻ ശ്രീനിവാസൻ അഭിമുഖങ്ങളിൽ ആവർത്തിച്ചിരുന്നു, പതിവുപോലെ പ്രമോഷൻ ചെയ്യുന്ന ഒരു സിനിമയല്ല നദികളിൽ സുന്ദരി എന്ന്. തീർച്ചയായും പ്രേക്ഷകനെ രസിപ്പിക്കുന്ന ഒരു സിനിമയാണ് എന്ന്. അഭിമുഖങ്ങളിലെ ധ്യാൻ ശ്രീനിവാസന്റെ ഉറപ്പ് തിയറ്ററിലെത്തിയ ചിത്രം പാലിച്ചിരിക്കുകയാണ്.
കണ്ണൂരിലെ ഒരു നാട്ടിൻപുറത്തെ കഥയാണ് നദികളിൽ സുന്ദരി യമുന സിനിമയിലുള്ളത്. നിഷ്‌കളങ്കമായ തമാശകളാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. കടമ്പേരിയിലെ നാട്ടുകാരനായ ചെറുപ്പക്കാരനായ കണ്ണന്റെയും വിദ്യാധരന്റെയും കഥയാണ് സിനിമ. ഇരുവരുടേയും വിവാഹം നടക്കുമോ എന്നതാണ് ചിത്രത്തിലൂടെ പറയുന്ന കഥ. ശത്രുക്കളായ ഇരുവരിൽ ആരുടെ വിവാഹമാണ് ആദ്യം നടക്കുക എന്നതാണ് ചോദ്യം.
ധ്യാൻ ശ്രീനിവാസനാണ് കണ്ണനായി എത്തുന്നത്. അജു വർഗീസ് വിദ്യാധരന്റെ വേഷത്തിലെത്തുന്നു. സുധീഷ്, നിർമൽ പാലാഴി, അനീഷ് ഗോപാലൻ, നവാസ് വള്ളിക്കുന്ന്, ദേവരാജ്, ഉണ്ണിരാജ, ഭാനുമതി, പ്രഗ്യാ തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിലെത്തുന്നത്.
നദികളിൽ സുന്ദരി യമുന വിജേഷ് പാണത്തൂരും, ഉണ്ണി വെള്ളോറയുമാണ് സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ എഴുതിയതും ഇവർ തന്നെയാണ്. കണ്ണൂരിന്റെ വിശ്വാസവും രാഷ്ട്രീയവുമെല്ലാം ചിത്രത്തിലുണ്ട്. ഫൈസൽ അലിയാണ് ഛായാഗ്രഹണം.