മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ധർമ്മജൻ ബോൾഗാട്ടി. കോമഡി വേഷങ്ങളിലും, വില്ലൻ വേഷങ്ങളിലും നമ്മൾ താരത്തെ അടുത്തറിഞ്ഞ് കഴിഞ്ഞു. സിനിമയിലെ പോലെ തന്നെ ജീവിതത്തിലും സാധാരണക്കാരനാണ് ധർമ്മജൻ ബോൾഗാട്ടി. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വന്ന കമന്റിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.
വിശാഖ് കാർത്തികേയൻ എന്ന വ്യക്തിയാണ് ധർമ്മജന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഓർമയുണ്ടോ ധർമജാ, ഞാനും ഇതുപോലെ അതിരാവിലെ വീട്ടിൽ വന്നിട്ടുണ്ട്, അന്നൊക്കെ ചായയും കുടിച്ചാണ് പിരിഞ്ഞത്. പക്ഷേ ധർമൂസിന്റെ പേരിൽ നീ ഞങ്ങളുടെ കയ്യിൽ നിന്ന് മേടിച്ച കാശ് മാത്രം ഇത് വരെയും തന്നിട്ടില്ല. നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട് എന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാം ഇനി വേറെ ഒരാൾക്ക് കൂടി ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്നായിരുന്നു കമന്റ്‌റ്.
ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മറുപടിയുമായി താരം തന്നെ രംഗത്തെത്തിയത്. വൈശാഖ് ഞാൻ ഇന്നാണ് ഈ പോസ്റ്റ് കാണുന്നത് ഞാനങ്ങനെ ഫെയ്‌സ് ബുക്കും വാട്‌സാപ്പും എപ്പോഴും നോക്കാറില്ല.പിന്നെ പറ്റിച്ച കാര്യം എനിക്ക് 46 വയസ്സായി എന്റെ ജീവിതത്തിൽ കുറെ പേർ എന്നെ പറ്റിച്ചതല്ലാതെ ഞാൻ ആരെയും പറ്റിച്ചിട്ടില്ല നിങ്ങളുടെ കൈയ്യിന്ന് 5 രൂപ വങ്ങിയിട്ടുണ്ടെന്ന് നിങ്ങൾക്ക് നെഞ്ചിൽ കൈവച്ച് പറയാൻ പറ്റ്വോ. എല്ലാവരും രക്ഷപെടാൻ വേണ്ടി നിലകൊണ്ടു .പക്ഷേ വിശ്വസിച്ചവർ ചതിച്ചു പേര് പോയത് എന്റെ .- എന്നാണ് ധർമജൻ കുറിച്ചത്.
അതേസമയം, ഈ വർഷം ഫെബ്രുവരി 21ന് പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയായിരുന്നു വിശാഖ് ഇങ്ങനെ കമന്റ് ചെയ്തത്. അതിനു മറുപടിയായി ധർമജൻ എത്തിയതോ ആഗസ്റ്റ് പത്തിനും. സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്തതുകൊണ്ടാണ് ഈ കമന്റ് കാണാതെ പോയതെന്നും ധർമജൻ പറയുന്നുണ്ട്.
Also Read
തന്റെ സാരികൾ വില്ക്കാനൊരുങ്ങി ആലിയഭട്ട്; വിറ്റു കിട്ടുന്ന പണം ഉപയോഗിക്കുന്നത് ഇക്കാര്യത്തിന്
താരത്തിന്റെ കമന്റിന് താഴെ നിരവധി പേരാണ് നടനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഒരു തെളിവും ഇല്ലാതെ നിങ്ങൾ ഫേസ്ബുക്കിൽ ഒരു വ്യക്തിയെ ഇതുപോലെ മോശമായി പോസ്റ്റ് ചെയ്യുന്നത് വളരെ ഹീനമാണ്. നിങ്ങൾക്ക് തെളിവുണ്ടെങ്കിൽ നിങ്ങളത് അയാളെ അറിയിക്കൂ അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കൂ- എന്നാണ് കമന്റുകൾ.