സോഷ്യല്‍മീഡിയ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട കുടുംബമായിരുന്നു ‘ഉപ്പും മുളകും’ ഫാമിലി. നാല് മക്കളുടേയും അച്ഛന്റെയും അമ്മയുടേയും വിശേഷങ്ങളായിരുന്നു ഈ യൂട്യൂബ് ചാനലിന്റെ ഹൈലൈറ്റ്. ഇതിനിടെ ഈ കുടുംബത്തില്‍ സംഭവിച്ചത് അപ്രതീക്ഷിത സംഭവങ്ങളായിരുന്നു.
കുടുംബത്തിലെ മൂത്തമകളായ പൊന്നു എന്ന അഞ്ജന വിവാഹം നിശ്ചയം കഴിഞ്ഞശേഷം ഒളിച്ചോടിയതായിരുന്നു ആ വാര്‍ത്ത. സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഈ സംഭവത്തില്‍ കുടുംബം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
അഞ്ജന, ഷെബിന്‍ എന്ന അവളുടെ സുഹൃത്തിന്റെ കൂടെ ഒളിച്ചോടിയെന്നും വിവാഹം നിശ്ചയം കഴിഞ്ഞ പയ്യനേയും തങ്ങളേയും ചതിച്ചാണ് പൊന്നു വിവാഹിതയായത് എന്നുമാണ് കുടുംബം പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ വിശേഷങ്ങളുമായി പൊന്നുവും രംഗത്തെത്തിയിരുന്നു.
വിവാഹത്തിന് ശേഷം ദിവസങ്ങള്‍ കഴിഞ്ഞ് പൊന്നു സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നു. അന്ന് ദേഷ്യമൊക്കെ മറന്ന് സന്തോഷത്തോടെയാണ് പൊന്നുവിനെയും ഭര്‍ത്താവിനെയും മാതാപിതാക്കള്‍ സ്വീകരിച്ചത്. ഇതിന് പിന്നാലെ വന്‍ ട്രോളുകളും വിമര്‍ശനങ്ങളുമാണ് ഉപ്പും മുളകും ഫാമിലിക്ക് നേരെ ഉണ്ടായത്.
ഇപ്പോഴിതാ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പൊന്നു ഷെബിനും ഇരുവരുടേയും വീഡിയയോക്ക് പ്രതികരണവുമായി വ്‌ളോഗര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യ രാജേഷും രംഗത്തെത്തി.
ഒരുപാട് പേര്‍ പൊന്നൂസിന്റെ പുതിയ വീഡിയോസ് കണ്ടില്ലേയെന്ന് ചോദിച്ചതുകൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നതെന്നാണ് ധന്യ പറയുന്നത്. എനിക്ക് കുറേ ട്രോളുകളും മെന്‍ഷന്‍ ചെയ്ത് വന്നിട്ടുണ്ട്. ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്ക്കും സീക്രട്ട് ഏജന്റിനും ചുട്ട മറുപടി എന്നൊക്കെ പറഞ്ഞിട്ടെന്ന് ധന്യ പറയുന്നു.
നമ്മള്‍ ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ല. ആരേയും പേരെടുത്ത് പറയരുതെന്ന് ആ കുട്ടിയോട് ആരോ പറഞ്ഞിട്ടുണ്ട്. കാറിലിരുന്നും റൂമില്‍ ഇരുന്നും വീഡിയോ ചെയ്യുന്ന ആള്‍ക്കാര്‍ എന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത്. വീഡിയോ ചെയ്യാന്‍ തുടങ്ങിയ കാലം മുതല്‍ ഞാനിവിടെയാണ് ഇരിക്കാറുള്ളതെന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട വിശദീകരിക്കുന്നു.
ഡൂഡ് കാറില്‍ വെച്ചാണ് വീഡിയോ ചെയ്യുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് നിങ്ങളും ഇങ്ങനെ തന്നെയല്ലേ ചെയ്തിരുന്നത്. ഇവര്‍ ഇടുന്ന വീഡിയോ എടുക്കരുത് എന്നൊക്കെ പറഞ്ഞ് കേട്ടു, അത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ കോപ്പി റൈറ്റ് കൊടുത്തേക്കെന്നാണ് ഹെലന്‍ ഓഫ് സ്പാര്‍ട്ട പറയുന്നത്.
അതേസമയം പൊന്നൂസിന്റെ ചുട്ടമറുപടി എന്ന കേട്ടപ്പോള്‍ത്തന്നെ എന്റെ മുട്ട് വിറച്ചിരുന്നു. ആ ദേഷ്യവും ചുട്ടമറുപടിയുമൊക്കെ കണ്ട് എനിക്ക് ക്ഷീണം വന്നു. ഗ്ലൂക്കോസിനൊക്കെ പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് ഞങ്ങള്‍ നിങ്ങളുടെ വീഡിയോയ്ക്ക് റിയാക്റ്റ് ചെയ്യുന്നത്, അതേക്കുറിച്ച് നിങ്ങള്‍ ചിന്തിക്കണം.
പബ്ലിക്കായിട്ട് ഇടുന്നൊരു വീഡിയോ ബാക്കിയുള്ളവര്‍ എടുത്ത് കൊണ്ട് പോവരുത് എന്നൊന്നും പറയാന്‍ പറ്റില്ല. അതിനെതിരെ റിയാക്റ്റ് ചെയ്യരുത് എന്ന് പറയുന്നതില്‍ കാര്യമില്ല. ഫാമിലി വ്ളോഗ് ചെയ്യുന്നത് തെറ്റൊന്നുമല്ല. നിങ്ങളുടെ വീഡിയോയിലെ ചില കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പറ്റാത്തത് കൊണ്ടും, അത് ശരിയല്ലാത്തത് കൊണ്ടുമാണ് മറ്റുള്ളവര്‍ പ്രതികരിക്കുന്നത്. ട്രോളുകളൊക്കെ അതേ സെന്‍സില്‍ എടുക്കാന്‍ പഠിക്കണമെന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട അഭിപ്രായപ്പെട്ടു.
നിങ്ങളുടെ ഫാമിലിയിലെ നല്ല കാര്യങ്ങളും സന്തോഷങ്ങളുമൊക്കെ പുറംലോകത്തെ അറിയിക്ക്. പ്രശ്നങ്ങളും സങ്കടങ്ങളുമൊക്കെ അവിടെത്തന്നെ വെക്ക്. നിങ്ങള്‍ ചെയ്തതില്‍ തെറ്റുണ്ടെന്ന് നിങ്ങള്‍ക്ക് തന്നെ ബോധ്യമുള്ളത് കൊണ്ടാണ് ഇങ്ങനെ വിശദീകരണം കൊടുക്കേണ്ടി വരുന്നത്.
നിങ്ങളുടെ കുടുംബപ്രശ്നം പറഞ്ഞുള്ള വീഡിയോ ഒന്നും രണ്ടും ഒന്നം അല്ലാതെ വെബ് സീരീസ് പോലെ അപ് ലോഡ് ചെയ്യുമ്പോഴാണ് ബാക്കിയുള്ളവരും അങ്ങനെ ചെയ്യുന്നതെന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട ചൂണ്ടിക്കാണിക്കുന്നു.
ഫാമിലി വ്ളോഗ് ചെയ്യുന്ന സമയത്ത് ഡേ ഇന്‍ മൈ ലൈഫോ ട്രിപ്പിന്റെയോ വീഡിയോ ഇടൂ. അപ്പോള്‍ ഈ അവസ്ഥ മാറും. അല്ലാതെ ഞങ്ങളോട് വീഡിയോ ചെയ്യരുതെന്ന് പറഞ്ഞിട്ട് കാര്യമില്ല. നിങ്ങളുടെ വീഡിയോയുടെ പ്രതികരണമാണ് റിയാക്ഷനായും ട്രോളായും വരുന്നതെന്നും താരം അഭിപ്രായപ്പെട്ടു.