മലയാളം മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം നാലാം സീസണിൽ പങ്കെടുത്തതിന് പിന്നാലെയാണ് നടി ധന്യ മേരി വർഗീസ് പ്രേക്ഷകർക്കിടയിൽ ചർച്ചയായത്. തിരുടി എന്ന ചിത്രത്തിലൂടെയാണ് 2006ൽ സിനിമാ അഭനിയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ധന്യ മേരി വർഗീസ്.
മലയാളത്തിൽ ആദ്യമായി ധന്യ അഭിനയിച്ചത് നന്മ എന്ന ചിത്രത്തിലാണ് എങ്കിലും തലപ്പാവ് എന്ന ധന്യയുടെ ചിത്രമാണ് ശ്രദ്ധിക്ക പ്പെട്ടത്. അഭിനയത്തിലേക്ക് വരുന്നതിന് മുമ്പു തന്നെ മോഡലിംഗിലും നിരവധി പരസ്യ ചിത്രങ്ങളിലും ധന്യ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
അഭിനേത്രിയും മോഡലും നർത്തകിയുമായ ധന്യ സീതാകല്യാണം എന്ന സീരിയലിൽ സീതയെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചും ആരാധകരെ സമ്പാദിച്ചിരുന്നു. 2012ൽ ആണ് ധന്യ മേരി വർഗീസും നടൻ ജോൺ ജാക്കോബും തമ്മിലുള്ള വിവാഹം നടന്നത്.
സോഷ്യൽമീഡിയയിൽ സജീവമാണ് ധന്യയും ജോണും. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ പങ്കെടുത്ത് താൻ അമുഭവിച്ച ദു രി തങ്ങൾ പറയുകയാണ് നടി.
ഒത്തിരി ആർഭാടമായിട്ടുള്ള ലൈഫൊന്നും ആയിരുന്നില്ല തന്റേതെന്ന് ധന്യ പറയുന്നു. കോളേജിൽ എത്തിയപ്പോഴാണ് മോഡലിംഗ് തുടങ്ങിയത്. അതെനിക്ക് വളരെ പ്രയോജനകരമായി.
ആ കാശ് വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ടെന്നും പിന്നെയാണ് സിനിമയിലെത്തിയതെന്നും ധന്യ പറയുന്നു. വിവാഹം കഴിഞ്ഞും താരത്തിന് സ്ട്രഗിൾ ആയിരുന്നു. കുഞ്ഞ് ജനിച്ചതിന് പിന്നാലെ ജോണിന്റെ ബിസിനസും പൊട്ടിപ്പൊളിഞ്ഞു.
എന്നാൽ ഇതിനെല്ലാം അതിനുള്ള കാരണം താൻ ആണെന്നാണ് പലരും പറഞ്ഞത്. മീഡിയ കംപ്ലീറ്റ് പോയിന്റ് ഔട്ട് ചെയ്തത് എന്നെ ആയിരുന്നു. ബിസിനസിന്റെ വീഴ്ചയ്ക്ക് കാരണം താനാണെന്ന് വരെ ചിലർ എഴുതി. ആ സമയത്ത് ഒരു രൂപ പോലും തന്റെ കയ്യിലിണ്ടായിരുന്നില്ല.
പണം തിരികെ ചോദിക്കാൻ വരുന്നവരെ ഭ യ ന്നാണ് കഴിഞ്ഞിരുന്നത്. പൈസയ്ക്കായി ഗു ണ്ടകൾ വീട്ടിൽ വരുമ്പോൾ താനും മകനെ പിടിച്ച് വീട് ലോക്ക് ചെയ്ത് അകത്തിരിക്കുകയായിരുന്നു എന്നും ധന്യ പറയുന്നു.
ആ കാലമൊക്കെ വലിയ പേടിയുള്ള സമയം ആയിരുന്നുവെന്നും ധന്യ പറയുന്നു. ഒടുവിൽ എല്ലാം തകർന്നപ്പോൾ താൻ ഡിപ്രഷൻ അവസ്ഥയിലേയ്ക്കായെന്നും ആത്മ ഹ ത്യയെ കുറിച്ച് വരെ ചിന്തിച്ചിരുന്ന സമയമുണ്ടെന്നും താരം പറയുന്നു.
ജോണും താനും പിന്നീട് സീരിയിൽ അഭിനയിച്ചും കലാരംഗത്ത് സജീവമായും ആണ് കടമെല്ലാം തീർത്തതെന്നും ജീവിതത്തിലേക്ക് ിതരികെ വന്നതെന്നും ധന്യ പറയുന്നു.