ഇന്ന് സിനിമാലോകത്തിന്റെ സൂപ്പർസ്റ്റാർ രജനികാന്തിന്റെ 73ാം ജന്മദിനമാണ്. താര്തതിന് ആശംസകളുമായി ആരാധകരും സിനിമാപ്രേമികളും സിനിമാലോകവും എല്ലാം ഓടിയെത്തിയിരിക്കുകയാണ്.
അതേസമയം, രജനികാന്തിന്റെ ഈ പിറന്നാൾ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷം ഒഴിവാക്കി സാമൂഹിക സേവനം നടത്തിയാണ് ആരാധകരടക്കം ആഘോഷിക്കുന്നത്. രജനി ഫാൻസും വിവിധ സാമൂഹ്യ-സേവ സംഘനകൾ നടത്തുന്ന ആഘോഷങ്ങൾ വൻതോതില്‍ നടത്തുന്നതിൽ നിന്നും പിന്തിരിഞ്ഞിരിക്കുകയാണ്.
കർണ്ണാടക- തമിഴ്നാട് അതിർത്തിയിലുള്ള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മാറാത്ത കുടുംബാംഗമായി വളർന്ന രജനികാന്ത് കുട്ടിക്കാലം തൊട്ടേ സിനിമയോടും അഭിനയത്തോടും അടങ്ങാത്ത അഭിനിവേശം കാണിച്ചിരുന്നു. ഇതു തന്നെയാണ് രജനി എന്ന സൂപ്പർ സ്റ്റാറായി അദ്ദേഹത്തെ വളർത്തിയതും.
1975 ഓഗസ്റ്റ് 18ന് റിലീസായ കെ ബാലചന്ദ്രൻ സംവിധാനം ചെയ്ത അപൂർവരാഗങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു രജിനികാന്തിന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. വില്ലൻ വേഷങ്ങളിൽ തുടങ്ങിയ രജിനിയുടെ നായക പരിവേഷത്തിലേക്കുള്ള വളർച്ച തമിഴ് സിനിമാ ലോകത്തിന്റെ മൊത്തം വളർച്ച തന്നെ ആയിരുന്നു.
ALSO READ- അങ്ങനെ നാഗചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്നു; പുതിയ റിപ്പോര്‍ട്ട് പുറത്ത്
ഇപ്പോഴിതാ രജനിയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്നു രംഗത്ത് എത്തിയിരിക്കുകയാണ് രജിനികാന്തിന്റെ മകൾ ഐശ്വര്യയുടെ മുൻ ഭർത്താവുകൂടിയായ നടൻ ധനുഷ്. മകളുമായി വേർപിരിഞ്ഞെങ്കിലും ധനുഷിന് ഇപ്പോഴും അദ്ദേഹത്തോട് ഉള്ള സ്നേഹത്തെ കുറിച്ചാണ് ആരാധകർ ചർച്ച ചെയ്യുന്നത്.
‘ജന്മദിനാശംസകൾ തലൈവ’ എന്നാണ് ധനുഷ് ട്വിറ്ററിൽ രജനികാന്തിനെ ടാഗ് ചെയ്തുകൊണ്ട് എഴുതിയിരിക്കുന്നത്. നേരത്തെ രജനികാന്ത് നായകനായി അവസാനം തീയറ്ററിൽ എത്തിയ ജയിലറിന്റെ പ്രിവ്യൂ ഷോ കാണാനും ധനുഷ് എത്തിയിരുന്നു. രജിനിയും കുടുംബവും എത്തിയ അതേ തിയറ്ററിലാണ് ധനുഷും സിനിമ കാണാൻ എത്തിയിരുന്നത്.
താനൊരു വലിയ രജനി ഫാൻ ആണെന്ന് മുൻപും പല വേദികളിലും ധനുഷ് പറഞ്ഞിരുന്നു. വിവാഹ മോചനത്തോടെ തല്ലിപ്പിരിയുന്നവർക്കിടയിൽ ധനുഷ് വ്യത്യസ്തനാണെന്നും രജനിയെ ആശംസകൾ അറിയിക്കാൻ ധനുഷ് കാണിച്ച മനസിനെ ആരാധകരും പുകഴ്ത്തുകയാണ്.
ഐശ്വര്യയുമായി വേർപിരിഞ്ഞതിന് ശേഷവും ധനുഷ് സ്ഥിരമായി തലൈവർക്ക് ജന്മദിന ആശംസ അറിയിക്കാറുണ്ട്.
അതേസമയം, കെ ബാലചന്ദർ എന്ന രജിനിയുടെ ഗോഡ്ഫാദർ തന്നെയാണ് ശിവാജി റാവു ഗെയ്ക്വാദ് എന്ന പേര് മാറ്റി രജിനികാന്ത് എന്ന പേര് അദ്ദേഹത്തിന് സമ്മാനിച്ചത്. ബാലചന്ദർ തന്നെ നിർമ്മിച്ച നെട്രികൺ എന്ന സിനിമയായിരുന്നു രജിനികാന്ത് എന്ന നടന്റെ ആദ്യ കരിയർ ബ്രേക്ക് ചിത്രം.
ജ്ഞാനവേലിന്റെ സംവിധാനത്തിൽ തലൈവർ 170 എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജ്ഞാനവേലിന്റെ ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തലൈവർ 171 ചിത്രമാണ് അടുത്തതായി അദ്ദേഹം ചെയ്യാൻ ഒരുങ്ങുന്നത്.