പ്രായവ്യത്യാസമൊന്നും തന്നെ ബാധിക്കുന്നതല്ല, ഞങ്ങളുടേത് പ്രണയവിവാഹവും അല്ല; അന്ന് ധനുഷ് പറഞ്ഞത്

176

തെന്നിന്ത്യയിലെ വിവാഹിതരായ താരദമ്പതികളിൽ പതിനെട്ട് വർഷമായി മാതൃക ദമ്പതികളെപ്പോലെ ജീവിച്ച് ആരാധകരുടെ മനം കവർന്നവരാണ് ധനുഷും ഐശ്വര്യയും. പിന്നീട് ഇക്കഴിഞ്ഞ ജനുവരിയിൽ ആരാധകരെ ഞെട്ടിച്ച് ഇരുവരും വിവാഹമോചനം പ്രഖ്യാപിയ്ക്കുകയായിരുന്നു. സോഷ്യൽമീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് ഇരുവരും വിവാഹമോചനം അറിയിച്ചത്. 2004 നവംബർ 18നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആൺമക്കളുമുണ്ട് ഇവർക്ക്.

വളർച്ചയുടെയും മനസിലാക്കലിൻറെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോൾ തങ്ങൾ ഇരുവരുടെയും വഴികൾ പിരിയുന്ന സമയമാണെന്നും ധനുഷിൻറെയും ഐശ്വര്യയുടെയും കുറിപ്പിൽ പറയുന്നു. ‘സുഹൃത്തുക്കളും പങ്കാളികളുമായി 18 വർഷത്തെ ഒരുമിച്ചുനിൽക്കൽ… മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും. വളർച്ചയുടെയും മനസിലാക്കലിന്റേയും ക്രമപ്പെടുത്തലിൻറെയും ഒത്തുപോവലിൻറെയുമൊക്കെ യാത്രയായിരുന്നു ഇത്. ഞങ്ങളുടെ വഴികൾ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങൾ നിൽക്കുന്നത്.’

Advertisements

‘പങ്കാളികൾ എന്ന നിലയിൽ വേർപിരിയുന്നതിനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട സ്വകാര്യത ഞങ്ങൾക്ക് നൽകൂ’ എന്നായിരുന്നു ഇരുവരും കുറിച്ചത്. രജനീകാന്തിൻറെ മൂത്ത മകളായ ഐശ്വര്യ ഒരു പിന്നണി ഗായികയായാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. ദേവയുടെ സംഗീതത്തിൽ രമണാ എന്ന ചിത്രത്തിനുവേണ്ടി 2000ൽ പാടിയെങ്കിലും ഈ ചിത്രം റിലീസ് ചെയ്യപ്പെട്ടില്ല.

ALSO READ- ഫാസിൽ സാറിൻ്റെ ആണെങ്കിൽ ചെയ്യാം, അസോസിയേറ്റ്സിൻ്റെ ആണെങ്കിൽ പറ്റില്ല; റാംജി റാവു സ്പീക്കിംഗ് സിനിമയ്ക്ക് പിന്നിലെ കഥ പറഞ്ഞ് രേഖ

2003ൽ പുറത്തിറങ്ങിയ വിസിൽ എന്ന ചിത്രമാണ് ഐശ്വര്യയുടെ ആലാപനത്തോടെ ആദ്യമായി പുറത്തെത്തിയത്. ധനുഷിനെ നായകനാക്കി 2012ൽ പുറത്തെത്തിയ ത്രീ എന്ന ചിത്രത്തിലൂടെ സംവിധായികയായും ഐശ്വര്യ അരങ്ങേറി. ആദ്യത്തെ തന്റെ സംവിധാന സംരംഭത്തിലും മുൻ ഭർത്താവായ ധനുഷിനെ തന്നെയാണ് ഐശ്വര്യ നായകനാക്കിയത്. ശ്രുതി ഹാസനായിരുന്നു നായികയായത്. ത്രീക്ക് ശേഷം 2015ൽ വയ് രാജ വയ് എന്ന സിനിമയും ഐശ്വര്യ ധനുഷ് സംവിധാനം ചെയ്തിരുന്നു. വിവാഹ മോചനത്തിന് ശേഷം ഐശ്വര്യ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. മാത്രമല്ല ബോളിവുഡിൽ നിന്നും വരെ താരത്തിന് അവസരങ്ങൾ വരുന്നുവെന്നാണ് പുതിയ റിപ്പോർട്ട്.

വിവാഹമോചിതരായി മാസങ്ങൾക്കിപ്പുറം വിവാഹസമയത്ത് ധനുഷ് പറഞ്ഞ കാര്യമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്. 2004 നവംബർ 18നാണ് തന്നെക്കാൾ രണ്ടു വയസിന് മൂത്ത ഐശ്വര്യയെ ധനുഷ് വിവാഹം ചെയ്തത്. അന്ന് ഏറെ നാൾ ഗോസിപ് കോളങ്ങളിൽ ഇവരുടെ വാർത്തകൾ ഇടംപിടിച്ചിരുന്നു. അതിനു ശേഷമാണ് ഇരുവരും മാധ്യമങ്ങൾക്ക് മുന്നിലെത്തി വിവാഹിതരാകുകയാണ് എന്ന് അറിയിച്ചത്.

ALSO READ-ഇപ്പോഴും പലരും അയ്യപ്പനായിട്ടാണ് കാണുന്നത്, ഒത്തിരി സന്തോഷം, ‘സ്വാമി അയ്യപ്പനി’ലെ കൗശിക് ബാബു പറയുന്നു

തങ്ങളെ പറ്റി വാർത്തകൾ നൽകുന്നതിന് ഒപ്പം തങ്ങളുടേത് ഒരു പ്രണയ വിവാഹമല്ല എന്ന പ്രഖ്യാപനവും നടത്തി. തുടർന്ന് പ്രായവ്യത്യാസം മാധ്യമങ്ങൾ ചോദ്യമായി ഉന്നയിച്ചപ്പോൾ, ‘പ്രായവ്യത്യാസമൊന്നും തന്നെ ബാധിക്കുന്നതല്ല’ എന്നായിരുന്നു ധനുഷിന്റെ മറുപടി.

ശേഷം മാതാപിതാക്കളുടെ അനുഗ്രഹത്തോടെ വിവാഹിതരായ ഇവർ, പ്രായവ്യത്യാസമൊന്നും പ്രണയത്തിനോ വിവാഹജീവിതത്തിനോ തടസ്സമല്ലെന്ന് തെളിയിക്കുകയും ചെയ്തു. അതിനിടയിൽ യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആൺമക്കളും ഇവർക്കുണ്ടായി. എന്നാൽ ഒടുവിൽ അപ്രതീക്ഷിതമായി വിവാഹമോചനത്തിൽ എത്തുകയുമായിരുന്നു.

Advertisement