റീല്‍സുകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്ക്കുന്ന താരങ്ങളാണ് ഗോകുലും ഭാര്യ ദേവുവും. തലനിറച്ച് സിന്ദൂരവും വലിയ താലി മാലയും ചാര്‍ത്തി ശാലീന സൗന്ദര്യത്തില്‍ എത്തിയ ദേവുവിനെ സോഷ്യല്‍മീഡിയ നെഞ്ചിലേറ്റിയിരുന്നു.
ഫീനിക്സ് കപ്പിള്‍ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ അറിയപ്പെടുന്നത്. ദമ്പതികള്‍ പങ്കുവെയ്ക്കുന്ന ഓരോ റീല്‍സും ഫോട്ടോഷൂട്ടുകളും നിമിഷ നേരംകൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകാറുള്ളത്. ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലുമായി നിരവധി ഫോളോവേഴ്സാണ് സ്വന്തമായിട്ടുള്ളത്.
തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളും പ്രണയവയും ഒക്കെ ഒക്കെ റീലിസായും പോസ്റ്റുകള്‍ ആയും പങ്കുവെച്ചാണ് ഇവര്‍ ഏറെ വൈറലായി മാറിയതും. ചില പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയ ഇരുവരും ഇപ്പോള്‍ അതിനെയെല്ലാം അതിജീവിച്ച് റീല്‍സില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്.
തങ്ങളുടെ ജീവിതത്തിലേക്ക എത്തുന്ന പുതിയ കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഗോകുലും ദേവുവും. ദേവു ഗര്‍ഭിണിയായപ്പോഴാണ് ഗോകുലിന് ഗള്‍ഫില്‍ പോകാന്‍ അവസരം വന്നത്. ഇപ്പോഴിതാ ദേവു പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
അവന്റെ ഈ യാത്ര എനിക്കും കുഞ്ഞിനും വേണ്ടിയാണെങ്കിലും അവനെ പിരിഞ്ഞിരിക്കുന്ന ഓരോ നിമിഷങ്ങളും യുഗങ്ങള്‍ പോലെയാണെന്നും ദേവു നിന്നെ മിസ് ചെയ്യുന്നുവെന്നും ഗോകു നിന്നെ ഒത്തിരി സ്നേഹിക്കുന്നുവെന്നും ആണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യപ്ഷന്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ദേവുവിനെ ആശ്വസിപ്പിച്ചുകൊണ്ടുള്ള കമന്റുകളാണ് ഏറെയും. അതേസമയം ഗോകുല്‍ എങ്ങോട്ടേക്കാണ് പോയതെന്നുള്ള ചോദ്യങ്ങള്‍ക്ക് ദേവു മറുപടി നല്‍കിയിട്ടുണ്ട്.
ഗോകുല്‍ ദുബായിയിലേക്കാണ് പോയത്. കേസില്ലെന്നും തനിക്ക് ഗോകുലിനെ മിസ് ചെയ്യുന്നുണ്ടെന്നും അവനൊപ്പം പൊകാന്‍ കനിക്കും ആഗ്രഹമുണ്ടെന്നും ദേവു ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി പറഞ്ഞു.