ഫിൽറ്റർ ഒക്കെ നിരോധിച്ചാൽ തീരാവുന്നതേ ഒള്ളൂ ഇതൊക്കെ; സോഷ്യൽമീഡിയയിലെ ദേവുവിന്റെ യഥാർത്ഥ ലുക്ക് കണ്ട് അന്തംവിട്ട് ആരാധകർ!

416

റീൽസുകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങളാണ് ഗോകുലും ഭാര്യ ദേവുവും. തലനിറച്ച് സിന്ദൂരവും വലിയ താലി മാലയും ചാർത്തി ശാലീന സൗന്ദര്യത്തിൽ എത്തിയ ദേവുവിനെ സോഷ്യൽമീഡിയ നെഞ്ചിലേറ്റിയിരുന്നു. തന്റെ ഭർത്താവിനോടുള്ള പ്രിയമാണ് ഇത്രയും സിന്ദൂരം അണിയുന്നതെന്നായിരുന്നു ദേവു തന്റെ ആരാധകരോട് പറഞ്ഞത്.

Advertisements

ദമ്പതികൾ പങ്കുവെയ്ക്കുന്ന ഓരോ റീൽസും ഫോട്ടോഷൂട്ടുകളും നിമിഷ നേരംകൊണ്ടാണ് സോഷ്യൽമീഡിയയിൽ വൈറലാകാറുള്ളത്. ഇപ്പോൾ ഈ ലുക്കിന് പിന്നിൽ ഒളിച്ചിരിക്കുന്ന യഥാർത്ഥ ലുക്ക് കണ്ട് അന്തംവിട്ടിരിക്കുകയാണ് ദമ്പതികളുടെ ആരാധകർ. പലർക്കും ഇവർ മാതൃകാ ദമ്പതികൾ എന്നതായിരുന്നു ഏറെ രസകരം.

Also read; ‘അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പാട്ടുകൾക്ക് ചുണ്ടനക്കാൻ പറ്റി എന്നതാണ് എന്റെ ഭാഗ്യം; ദാസേട്ടന്റെ കാലത്ത് ജീവിച്ചു എന്ന് പറയുന്നത് തന്നെ അഭിമാനമാണ്, സൗഭാഗ്യമാണ്’; യേശുദാസിനെ വാഴ്ത്തി ലാലേട്ടൻ

ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമായി നിരവധി ഫോളോവേഴ്സാണ് സ്വന്തമായിട്ടുള്ളത്, തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളും പ്രണയവയും ഒക്കെ ഒക്കെ റീലിസായും പോസ്റ്റുകൾ ആയും പങ്കുവെച്ചാണ് ഇവർ ഏറെ വൈറലായി മാറിയതും. ഇപ്പോൾ ഇരുവരും അറസ്റ്റിൽ ആയിരിക്കുന്നത് ഹണി ട്രാപ്പിൽ കൂടി പണം തട്ടിയെടുക്കാൻ ശ്രമിച്ചതിനാണ്.

യഥാർത്ഥ മുഖം കണ്ടതിന്റെ ആഘാതത്തിലാണ് ആരാധകർ. ഇരിങ്ങാലക്കുടയിൽ ഉള്ള വ്യവസായിയെ ആണ് ഇവർ ഹണി ട്രാപ്പിൽ കൂടി കുടുക്കിയത്, ഇരിങ്ങാലക്കുടയിൽ ഉള്ള ഒരു വ്യവസായിയെ ഇവർ ആറുമാസം പിന്തുടരുക ആയിരുന്നു, ഫോൺ വഴിയുള്ള സംസാരത്തിനും മെസ്സേജ് അയപ്പുകൾക്കും ശേഷം ഇയാളെ നേരിട്ട് വിളിച്ച് വരുത്തുക ആയിരുന്നു.

പാലക്കാട് വരുത്തിയ ഇയാളെ വാടക വീട്ടിലെ മുറിയിൽ എത്തിച്ച് നഗ്ന ചിത്രങ്ങൾ പകർത്തുക ആയിരുന്നു, പിന്നീട് ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടാൻ ഉള്ള പദ്ധതി ആയിരുന്നു, എന്നാൽ ഇയാൾ തന്ത്ര പൂർവം ഇവരിൽ നിന്നും രക്ഷപെട്ടു പോലീസിൽ പോയി പരാതി നൽകുക ആയിരുന്നു.

ഇരിങ്ങാലക്കുടക്കാരായ ജിഷ്ണു, അജിത്, വിനയ്, പല സ്വദേശി ശരത് എന്നിവരും ഇവരുടെ കൂടെ ഉണ്ടായിരുന്നു. പരാതിക്കാരന്റെ അന്വേഷത്തിനൊടുവിലാണ് ഇവരെ പോലീസ് പിടികൂടിയത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ടിക് ടോകിൽ കൂടി വൈറലായ വിനീതിന്റെ അറസ്റ്റ് നടന്നത്. കാറ് വാങ്ങാൻ എന്ന വ്യാജേന യുവതിയെ ഹോട്ടൽ മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചതിനായിരുന്നു വിനീതിനെ അറസ്റ്റ് ചെയ്തത്.

Also read; ലക്ഷങ്ങൾ ലഭിക്കുന്നുണ്ടോ യൂട്യൂബിൽ നിന്നും? പ്രമോഷൻ വീഡിയോകളിൽ നിന്നും എത്ര പണം ലഭിക്കും? പ്രേക്ഷകരുടെ ചോദ്യങ്ങളോട് മനസ് തുറന്ന് സജിനും ആലീസ് ക്രിസ്റ്റിയും

റീലിസിൽ മറ്റും എത്തി ആരാധകരുടെ വിശ്വാസം ഇവർ നേടിയിരുന്നു, ഇപ്പോൾ ഇവരുടെ അറസ്റ്റ് സംന്ധിച്ച വാർത്ത പുറത്ത് വന്നതിനു പിന്നാലെ നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്, ഇതുപോലെ തട്ടിപ്പുകൾ നടത്തുന്ന ഒരുപാട് പേരുണ്ട് അവരെയെല്ലാം എത്രയും പെട്ടന്ന് വെളിച്ചത്ത് കൊണ്ടുവരണം എന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം. ഫിൽറ്റർ വഴി വീഡിയോകൾ ചെയ്തു ഇങ്ങനെ ഉള്ളവർ ഇനിയും ആളുകളെ പറ്റിക്കാൻ ഇറങ്ങും ആദ്യം ഇതൊക്കെ നിർത്തലാക്കണം, എന്നാലേ ഇങ്ങനെയുള്ള തട്ടിപ്പുകൾക്ക് ഒരു അറുതി വരൂ എന്നാണ് അഭിപ്രായങ്ങൾ.

Advertisement