സീരിയല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. ഈ പരമ്പരയിലെ പ്രേക്ഷകര്‍ ഏറ്റവും വെറുക്കുന്ന കഥാപാത്രമായിരിക്കും സരസ്വതി അമ്മ തന്നെയായിരിക്കും. ഇത്ര ക്രൂ ര യാകാന്‍ സാധിക്കുമോ ഒരു സ്ത്രീക്ക് എന്ന് ആരും ചോദിച്ചുപോകും ഈ സീരിയലിലെ സരസ്വതിയമ്മയെ കണ്ടാല്‍.
അതേസമയം, യഥാര്‍ത്ഥ ജീവിതത്തില്‍ അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയാണ് സരസ്വതിയമ്മ. ദേവി എന്ന സരസ്വതിയമ്മ. സ്വഭാവത്തില്‍ പഞ്ചപാവം ആണെന്ന് മാത്രമല്ല, വസ്ത്രധാരണത്തിലും ദേവി ഏറെ ഫാഷനബിള്‍ ആണ്. ലോങ് ടോപ്പും പാന്റ്സും ധരിച്ചിരിയ്ക്കുന്ന ദേവിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
താരത്തെ ഇതുവരെ കണ്ട വേഷത്തില്‍ നിന്നും വ്യത്യസ്തമായി കണ്ടവര്‍ എല്ലാം ഫോട്ടോ പങ്കുവയ്ക്കുന്ന തിരക്കിലാണ്. ഏഷ്യനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് ഷോയ്ക്ക് വേണ്ടി ഒരുങ്ങി നില്‍ക്കുന്ന ഫോട്ടോയാണ് ദേവി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. തനിക്ക് സാരിയെക്കാള്‍ കൂടുതല്‍ ഇഷ്ടം ജീന്‍സും ടോപ്പും ഒക്കെയാണ് എന്ന് ദേവി മുന്‍പും വെളിപ്പെടുത്തിയിട്ടുണ്ട്. സാധാരണ ജീവിതത്തില്‍ അല്‍പം മോഡേണായ വേഷം തന്നെയാണ് താരം ധരിക്കാറുള്ളത്.
ബാംഗ്ലൂരിലായിരുന്നു ദേവിയുടെ ജീവിതം. അതും വസ്ത്രധാരണ്തതെ സ്വാധീനിച്ചിട്ടുണ്ട്. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം ബാഗ്ലൂരിലായിരുന്നു താരം.
മക്കളുടെ പഠനവും വിവാഹവും എല്ലാം കഴിഞ്ഞ ശേഷമാണ് അഭിനയത്തിലേക്ക് വന്നത്. ഇപ്പോള്‍ ഭര്‍ത്താവിന്റെയും മക്കളുടെയും മരുമക്കളുടെയും എല്ലാം പിന്തുണയോടെ അഭിനയത്തില്‍ സജീവമാവുന്നു. സീരിയലില്‍ മാത്രമല്ല, സിനിമകളിലും താരമാണ് ദേവ.