മാഷിന് ഇഷ്ടപെട്ടത് കൊണ്ട് എന്നും ഇത് തന്നെയാണ് ഇനി; കുറേപേര്‍ ചോദിച്ചുവെന്ന് മാഷ് പറഞ്ഞത് കൊണ്ട് പങ്കുവെയ്ക്കുന്നു: ദേവിക നമ്പ്യാര്‍

727

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ദേവിക നമ്പ്യാരെന്ന കലാകാരിയെ. ദേവികയുടെ ഭര്‍ത്താവ് വിജയ് മാധവും റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ ഗായകനാണ്. പിന്നീട് 2022 ജനുവരിയില്‍ ആയിരുന്നു ദേവിക നമ്പ്യാരും ഗായകന്‍ വിജയ് മാധവും വിവാഹം ചെയ്തത്. സുഹൃത്തുക്കളായിരുന്ന ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്. ഒരുമിച്ച് ഷോകള്‍ ചെയ്തതിലൂടെ സുഹൃത്തുക്കളായ രണ്ട് പേരും പിന്നീട് ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം.

മാസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. തികച്ചും ലളിതമായാണ് വിവാഹം നടത്തിയത്. ഗുരുവായൂരമ്പലത്തില്‍ വെച്ചാണ് വിവാഹം നടന്നത്. പ്രണയ വിവാഹമല്ല തങ്ങളുടേതെന്നും സുഹൃത്തുക്കളായിരുന്ന തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിക്കുക ആയിരുന്നെന്നും ദേവിക പറഞ്ഞിരുന്നു.

Advertisements

ഇതിനിടെ, ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് വിജയ് മാധവും ദേവിക നമ്പ്യാരും രംഗത്തെത്തിയിരുന്നു. ഇരുവരും അച്ഛനും അമ്മയും ആവാന്‍ പോകുന്ന വാര്‍ത്തയാണ് ഇരുവരും പുറത്തുവിട്ടത്. പിന്നാലെ ദേവികയുടെ ശാരീരിക അസ്വസ്ഥതകളെ കുറിച്ചും വിജയ് മാധവ് പറഞ്ഞിരുന്നു. ഇപ്പോഴിതാ യൂട്യൂബ് ചാനലില്‍ സജീവമാണ് ഇരുവരും. കുഞ്ഞുകുഞ്ഞു വിശേഷങ്ങളും പാചക പരീക്ഷണങ്ങളുമൊക്കെയാണ് ചാനലിലെ വിശേഷങ്ങള്‍.

ALSO READ- പാവം, ശുദ്ധനാണ്, സ്‌നേഹംപ്രകടിപ്പിക്കാന്‍ അറിയാത്ത ആളാണ് മമ്മൂട്ടി; മോഹന്‍ലാലിനേക്കാളും ഇഷ്ടം അച്ഛനേയും അമ്മയേയുമാണ്; സിനിമാ കുടുംബത്തെ കുറിച്ച് കവിയൂര്‍ പൊന്നമ്മ

ആരാധകര്‍ക്കും ദേവികയുടേയും വിജയുടേയും സംസാരവും കളിയചിരികളുമെല്ലാം ഏറെ ഇഷ്ടമാണ്. ദേവിക പരിചയപ്പെടുത്തുന്ന പാചക പരീക്ഷണങ്ങളെല്ലാം ഞങ്ങളും ചെയ്തു നോക്കാറുണ്ട് എന്നും പലരും പറയുന്നുണ്ട്.

ഇപ്പോഴിതാ താരം പുതിയൊരു ദോശ പരിചയപ്പെടുത്തിയിരിക്കുകയാണ്. കരിക്ക് നീര്‍ദോശയാണ് താരത്തിന്റെ പുതിയ പരീക്ഷണം. ഈ ദോശയുടെ റെസിപ്പിയാണ് ദേവിക പുതിയതായി പരിചയപ്പെടുത്തുന്നത്.

ALSO READ- ഒരു പുരുഷന് നഗ് നമായിട്ടുള്ള നെഞ്ചുമായി നടക്കാന്‍ കഴിയുമെങ്കില്‍ സ്ത്രീയ്ക്കും കഴിയും; വസ്ത്രധാരണത്തില്‍ നിങ്ങളുടെ ഉപദേശം വേണ്ട; വിമര്‍ശകരോട് നടി മാധുരി

കുറച്ച്കരിക്ക് കിട്ടിയപ്പോള്‍ ദോശയുടെ മാവില്‍ ചേര്‍ത്ത് അരച്ചതാണെന്നും അല്ലാതെ മുന്‍പ് തന്നെയുള്ള ഒരു റെസിപി അല്ലെന്നുമാണ് ദേവിക പറയുന്നത്. ഈ റെസിപ്പി കുറേപേര്‍ ചോദിച്ചെന്ന് മാഷ് പറഞ്ഞത് കൊണ്ടാണ് ഈ വീഡിയോ എന്നും ഇത് നീര്‍ദോശയൊന്നുമല്ല. ദോശയ്ക്ക് അരച്ചപ്പോള്‍ കരിക്ക് ചേര്‍ത്തെന്ന് മാത്രമുള്ളൂവെന്ും ദേവിക പറഞ്ഞു.

അങ്ങനെ ചെയ്തപ്പോള്‍ ദോശയ്ക്ക് നല്ല ടേസ്റ്റുണ്ടായിരുന്നു. എന്റെ ഭാഗ്യത്തിന് മാഷിന് അത് ഇഷ്ടമാവുകയും ചെയ്തു. പേര് കിട്ടാത്തത് കൊണ്ടാണ് കരിക്ക് നീര്‍ദോശ എന്നൊരു പേരുമിട്ടതെന്ന് ദേവിക പറയുന്നു.

അടുത്ത തവണ പാചകം ചെയ്യുമ്പോള്‍ വീഡിയോ ചെയ്യണമെന്ന് മാഷ് പറഞ്ഞിരുന്നു. മാഷിന് ഇത് ഇഷ്ടപെട്ടത് കൊണ്ട് എന്നും ഇത് തന്നെ ഉണ്ടാക്കാറുണ്ടെന്നും താരം പറയുന്നുണ്ട്.

Advertisement