അഭിനയമല്ല, ഇനി എണ്ണ ബിസിനസ്; സീരിയല്‍ ഉപേക്ഷിച്ചതിന് പിന്നാലെ ലക്ഷങ്ങള്‍ നഷ്ടം വരുത്തിയ തീരുമാനത്തെ കുറിച്ച് ദേവിക നമ്പ്യാര്‍ മനസ് തുറക്കുന്നു

8345

മിനിസ്‌ക്രീനിലൂെയും ആല്‍ബങ്ങളിലൂടെയും പ്രേക്ഷക ഹൃദയങ്ങളില്‍ ചേക്കേറിയ താരമാണ് ദേവിക നമ്പ്യാര്‍. രാക്കുയില്‍ എന്ന സീരിയലിലൂടെ ശ്ര ദ്ധേയായ നടിയാണ് ദേവിക. പരിണയം എന്ന സീരിയലിലും ഗംഭീര അഭിനയ പ്രകടനമായിരുന്നു താരത്തിന്റേത്. ഒരുചിരി ഇരുചിരി ബംബര്‍ചിരി എന്ന ടെലിവിഷന്‍ ഷോയുടെ അവതാരകയായും താരം തിളങ്ങുകയാണ്. അഭിനേത്രി എന്ന നിലയില്‍ കൂടാതെ ദേവിക നല്ലൊരു നര്‍ത്തകിയും ഗായികയും കൂടിയാണ്. ഗായകന്‍ വിജയ് മാധവാണ് ദേവികയെ വിവാഹം കഴിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.

ഇരുവരുടെയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇരുവരുടെയും പ്രണയ വിവാഹം അല്ലായിരുന്നു. പരിണയമെന്ന പരമ്പരയില്‍ അഭിനയിക്കുന്ന സമയത്താണ് ദേവിക വിജയിയെ ആദ്യമായി കണ്ടത്. അഭിനയത്തിനു പുറമെ പാട്ടിലും തന്റെ കഴിവ് തെളിയിച്ചിരുന്നു ദേവിക. അന്ന് പാട്ട് പഠിക്കാനായി പോയപ്പോഴാണ് വിജയിയുമായി ദേവികയുടെ ആദ്യ കൂടി കാഴ്ച്ച.

Advertisements

അതേസമയം, തനിക്ക് ആരാധികമാരുണ്ടായിരുന്നെങ്കിലും പ്രണയമില്ലായിരുന്നെന്ന് പറയുകയാണ് വിജയ്. ജീവിതത്തില്‍ താന്‍ ആരെയും പ്രണയിച്ചിട്ടില്ല. അന്ന് തന്റെ സ്വഭാവം അങ്ങനെയായിരുന്നു. പ്രണയിക്കാന്‍ ഒന്നും തോന്നില്ല- വിജയ് പറഞ്ഞു. വളരെ സന്തുഷ്ടമായ ദാമ്പത്യ ജീവിതമാണ് ഇരുവരുടെയും. സോഷ്യല്‍ മീഡിയയില്‍ വളരെയേറെ സജീവമാണ് ഈ താര ദമ്പതികള്‍. ജീവിതത്തിലെ പുതിയന്‍ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി ഇരുവരും പങ്കുവെക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും ഇവര്‍ക്കുണ്ട്. ഈ ചാനലിലൂടെ ഈയിടെയാണ് താരം ഗര്‍ഭിണിയാണെന്ന് വിജയ് മാധവ് അറിയിച്ചത്.

ALSO READ- മറിയാമ്മ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗം; കല്യാണം മേയിലായിരുന്നു! അവളെക്കുറിച്ച് അധികം പറയുന്നതും കാണിക്കുന്നതൊന്നും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് അഷ്ടമല്ലെന്ന് ഡിംപിളും കുടുംബവും

കഴിഞ്ഞ കുറച്ചു നാളുകളായി വീഡിയോകള്‍ കാണാത്തതുകൊണ്ട് ദേവികയെ ആരാധകര്‍ അന്വേഷിച്ചപ്പോഴാണ് വിജയ് മാധവ് ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. വീഡിയോകള്‍ ഇടാത്തതിന് കാരണക്കാരന്‍ ഞാനല്ല. ദേവികയാണ് കാരണം. എന്നാല്‍ ആ ഗര്‍ഭത്തിന് ഉത്തരവാദി ഞാനാണ്. നായിക ഇപ്പോള്‍ ഗര്‍ഭിണിയാണ്. ആദ്യത്തെ ഗര്‍ഭമാണ്. അപ്പോള്‍ ചിലര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. ദേവിക ഇപ്പോള്‍ ഛര്‍ദിയോട് ഛര്‍ദിയാണ്.- വിജയ് മാധവ് പറഞ്ഞു.

ഇപ്പോഴിതാ ഈ സന്തോഷ വാര്‍ത്തയ്ക്കു പിന്നാലെ തന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു നഷ്ടത്തെ കുറിച്ചു പറഞ്ഞിരിക്കുകയാണ് ദേവിക. തന്റെ ജീവിതത്തില്‍ വലിയൊരു നഷ്ടം സംഭവിച്ചു. തന്റെ അഭിനയ ജീവിതത്തില്‍ നിന്നും ഒരു ഇടവേള എടുക്കാന്‍ കാരണം ആ ദുരന്തമായിരുന്നു. ബാലാമാണി എന്ന സീരിയലില്‍ അഭിനയിച്ചതിനു ശേഷം ഒരു ബ്രേക്ക് എടുത്തു. കുറെ അവസരങ്ങള്‍ വന്നിരുന്നു. എല്ലാം നിഷേധിച്ചു.

ALSO READ- യാമിക്കുട്ടിക്ക് ചോറൂണ്‍; മകളുടെ വിശേഷം പങ്കിട്ട് പാര്‍വതിയും അരുണും; സന്തോഷം അറിയിച്ച് മൃദുലയും

അഭിനയ ജീവിതം വിട്ട് ഞാന്‍ ക്രൂഡ് ഓയില്‍ ബിസിനസ് ചെയ്തു. ലക്ഷ കണക്കിന് രൂപയാണ് ആ ബിസിനസ്സിന് വേണ്ടി ഇന്‍വെസ്റ്റ് ചെയ്തത്. പൈസയെല്ലാം തിരികെ തരാമെന്നു പറഞ്ഞിരുന്നു. അപ്പോഴാണ് പൈസ കൊടുത്തയാള്‍ക്ക് സ്‌ട്രോക് വന്നത്. അങ്ങനെ ലക്ഷക്കണക്കിന് രൂപയാണ് എനിക്ക് നഷ്ടമായത്. പിന്നീട് അഭിനയവും ഡാന്‍സും യോഗയും എല്ലാം മതിയെന്ന് ഞാന്‍ തീരുമാനിച്ചു. വീണ്ടും ഞാന്‍ അഭിനയ ജീവിതത്തിലേക്ക് കടന്നു വന്നു- ദേവിക പറഞ്ഞു.

Advertisement