ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ദേവിക നമ്പ്യാരെന്ന കലാകാരിയെ. ദേവികയുടെ ഭര്‍ത്താവ് വിജയ് മാധവും റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ ഗായകനാണ്. പിന്നീട് 2022 ജനുവരിയില്‍ ആയിരുന്നു ദേവിക നമ്പ്യാരും ഗായകന്‍ വിജയ് മാധവും വിവാഹം ചെയ്തത്.
സുഹൃത്തുക്കളായിരുന്ന ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്. ഒരുമിച്ച് ഷോകള്‍ ചെയ്തതിലൂടെ സുഹൃത്തുക്കളായ രണ്ട് പേരും പിന്നീട് ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം.
മാസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. തികച്ചും ലളിതമായാണ് വിവാഹം നടത്തിയത്. അതേസമയം, പ്രണയ വിവാഹമല്ല തങ്ങളുടേതെന്നും സുഹൃത്തുക്കളായിരുന്ന തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിക്കുക ആയിരുന്നെന്നും ദേവിക മുമ്പ് പറഞ്ഞിരുന്നു.
ഇപ്പോള്‍ ഗര്‍ഭിണിയാണ് ദേവിക. സോഷ്യല്‍മീഡിയയില്‍ സജീവമായ ദേവികയും വിജയ് മാധവും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത അറിയിച്ചപ്പോള്‍ സുരേഷ് ഗോപിയുടെയും രാധികയുടെയും പ്രതികരണം എങ്ങനെയായിരുന്നുവെന്ന് പറയുകയാണ് ദേവിക.
Also Read: അലൻസിയർ തന്നെ ഉമ്മ വെക്കുന്ന ചിത്രവുമായി സ്വാസിക, മോശം കമന്റും വിമർശനവുമായി ആരാധകർ, വൈറൽ
ഗര്‍ഭിണിയാണെന്ന വാര്‍ത്ത അറിഞ്ഞതിന് ശേഷം സുരേഷ് ഗോപിയുടെ വീട്ടിലേക്ക് പോയെന്നും ആ സന്തോഷ വാര്‍ത്ത അവരോട് പറഞ്ഞപ്പോള്‍ ഇരുവരും സ്‌നോഹത്തോടെ ആണോ എന്ന് ചോദിച്ചുവെന്നും അതുകണ്ടപ്പോള്‍ കണ്ണുകള്‍ നിറഞ്ഞുപോയെന്നും ദേവിക പറയുന്നു.
ഈ വാര്‍ത്ത പറയുമ്പോള്‍ സുരേഷേട്ടനും രാധിക ചേച്ചിയും ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും അപ്പോള്‍ സുരേഷേട്ടന്‍ തനിക്ക് ചോറു വാരി തന്നുകൊണ്ട് പറഞ്ഞു, ഇത് നിനക്കല്ല വാവയ്ക്കാണെന്നും അതുകേട്ടപ്പോള്‍ ഒത്തിരി സന്തോഷം തോന്നിയെന്നും ദേവിക കൂട്ടിച്ചേര്‍ത്തു.