ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ദേവിക നമ്പ്യാരെന്ന കലാകാരിയെ. ദേവികയുടെ ഭര്‍ത്താവ് വിജയ് മാധവും റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ ഗായകനാണ്. പിന്നീട് 2022 ജനുവരിയില്‍ ആയിരുന്നു ദേവിക നമ്പ്യാരും ഗായകന്‍ വിജയ് മാധവും വിവാഹം ചെയ്തത്.
സുഹൃത്തുക്കളായിരുന്ന ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്. ഒരുമിച്ച് ഷോകള്‍ ചെയ്തതിലൂടെ സുഹൃത്തുക്കളായ രണ്ട് പേരും പിന്നീട് ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം.
Also Read: എന്തിനാണ് ദൈവമേ എന്നോടിങ്ങനെ ചെയ്തത്, എന്റെ ജീവന്റെ പാതിയല്ലേ, സുധിയുടെ ഓര്‍മ്മകളില്‍ കണ്ണീരോടെ രേണു
തികച്ചും ലളിതമായാണ് വിവാഹം നടത്തിയത്. പ്രണയ വിവാഹമല്ല തങ്ങളുടേതെന്നും സുഹൃത്തുക്കളായിരുന്ന തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിക്കുക ആയിരുന്നെന്നും ദേവിക പറഞ്ഞിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ക്ക് പൊന്നോമന പിറന്നത്.
ഇപ്പോഴിതാ ദേവികയുടെ ഒരു പഴയ വീഡിയോയാണ് വൈറലാവുന്നത്. അമ്മയോടൊപ്പം മുമ്പൊരിക്കല്‍ ആനീസ് കിച്ചണില്‍ എത്തിയപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു മ്യൂസിക് വീഡിയോകളിലൂടെ അഭിനയത്തിലെത്തിയതെന്നും പ്ല്‌സ്ടുവിന് പഠിക്കുമ്പോള്‍ സിനിമയില്‍ അഭിനയിച്ചുവെന്നും ദേവിക പറയുന്നു.
Also Read: ഇനി ഞാന്‍ വില്ലന്‍ വേഷം ചെയ്യില്ല; തുറന്നു പറഞ്ഞ് വിജയ് സേതുപതി, അതിന്റെ കാരണവും വെളിപ്പെടുത്തി താരം
അമ്മയ്ക്ക് സിനിമാ ബാക്ക്ഗ്രൗണ്ടൊക്കെയുണ്ട്. അതുകൊണ്ടുതന്നെ അമ്മ വിചാരിച്ചിരുന്നത് താന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് നല്ല കുടുംബത്തില്‍ നിന്നും ആലോചനകളൊന്നും വരില്ലെന്നായിരുന്നുവെന്നും അന്ന് താന്‍ അമ്മയ്ക്ക് വാക്ക് കൊടുത്തിരുന്നു അമ്മ പറയുന്ന ആളെ മാത്രമേ വിവാഹം ചെയ്യുകയുള്ളൂവെന്നും ദേവിക വീഡിയോയില്‍ പറയുന്നു.