ടെലിവിഷനിലൂടെയും സ്റ്റേജ് ഷോകളിലൂടെയും എല്ലാം മലയാളികൾക്ക് സുപരിചിതയായ നടിയാണ് ദേവി ചന്ദന. വർഷങ്ങളായി ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും നിറസാന്നിധ്യമായി നിൽക്കുകയാണ് ദേവി ചന്ദന. മിമിക്രി രംഗത്ത് നന്നും എത്തിയ ദേവി ചന്ദന വർഷങ്ങൾക്ക് മുൻപേ സ്റ്റേജ് പരിപാടികളുമായി സജീവം ആയിരുന്നു ദേവി ചന്ദന.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം യൂട്യൂബ് ചാനൽ കൂടി തുടങ്ങിയതോടെ വിശേഷങ്ങൾ ഒക്കെ തന്റെ ചാനലിലൂടെ ആണ് പങ്കുവെയ്ക്കുന്നത്. നർത്തകിയും അഭിനേത്രിയുമായ ദേവി ചന്ദന മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ്.
ഒരുസമയത്ത് ദേവി ചന്ദന തൊണ്ണൂറ് കിലോയിൽ നിന്ന് അറുപത്തിയഞ്ചിലേക്ക് വണ്ണം കുറച്ചിരുന്നു. പിന്നീട് താരം അസുഖം കാരണം ഡയറ്റും എക്സൈസും എടുക്കാൻ സാധിക്കാതെ വന്നതോടെ പഴയ ഭാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
പലരും പറയുന്ന പോലെ പച്ചവെള്ളം കുടിച്ച് വണ്ണം വെച്ചതല്ല, നന്നായി ഭക്ഷണം കഴിച്ച് വണ്ണം വെച്ചതാണ്. നല്ലതു പോലെ ഡയറ്റ് ഒക്കെ എടുത്ത് മുപ്പത് കിലോയോളം കുറക്കാൻ സാധിച്ചിരുന്നുവെന്നും നടി പറഞ്ഞു. ഇടക്ക് ന്യൂമോണിയ വന്നതോടെ താളം തെറ്റി, പക്ഷേ വേണമെന്ന് വിചാരിച്ചാൽ വണ്ണം കുറക്കാനാകുമെന്നും ദേവി പറഞ്ഞു.
അതേസമയം, താൻ ഈ സമയത്തെല്ലാം ബോഡി ഷെ യ് മിംഗിന് ഇ രയായിരുന്നുവെന്നും ദേവി ചന്ദന പറയുന്നു. ശുദ്ധ വെജിറ്റേറിയനാണ് താനെന്നും ദേവി ചന്ദന വെളിപ്പെടുത്തിയിരുന്നു.
‘9ാം ക്ലാസ് മുതൽ ഞാൻ വെജിറ്റേറിയൻ ആയതാണ്. ആരും നിർബന്ധിച്ചതൊന്നുമല്ല, സ്വന്തം തീരുമാനമായിരുന്നു. ഭർത്താവിന്റെ വീട്ടിൽ അദ്ദേഹം ഒഴികെ ബാക്കിയെല്ലാവരും വെജിറ്റേറിയൻ ഫുഡ് കഴിക്കുന്നവരാണ്. വീട്ടിൽ നോൺ വെജ് കുക്ക് ചെയ്യാറില്ല. കിഷോർ പുറത്ത് നിന്നാണ് നോൺ കഴിക്കുന്നത്’- എന്നാണ് ദേവി ചന്ദന പുതിയൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
അതേസമയം, പുറത്ത് ഷോയ്ക്ക് പോവുമ്പോൾ വെജിറ്റേറിയൻസിന് ബുദ്ധിമുട്ടാണ്. മുട്ടയെങ്കിലും ഉള്ള ഭക്ഷണമായിരിക്കും കിട്ടുന്നത്. അങ്ങനെയാണ് കിഷോർ നോൺ കഴിച്ച് തുടങ്ങിയത്. എന്നാൽ ഞാൻ അപ്പോഴും ബ്രഡും ജാമും കൊണ്ട് കഴിയും. പച്ചവെള്ളം കുടിച്ച് തടിച്ചതൊന്നുമല്ല. ഭക്ഷണം കഴിച്ച് തന്നെ തടി വെച്ചതാണ്.
ഇടയ്ക്കൊരു ന്യൂമോണിയ വന്ന് അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാത്ത അവസ്ഥയൊക്കെയുണ്ടായിരുന്നു. അതിന് ശേഷം ജിമ്മിലൊക്കെ പോവുന്നതിന് നിയന്ത്രണങ്ങളുണ്ട്. കുറയ്ക്കാൻ ശ്രമിച്ചാൽ തടി കുറയുമെന്ന് അനുഭവത്തിലൂടെ മനസിലായതാണ്.’- എന്നും ദേവി പറയുന്നു.
കൂടാതെ തനിക്ക് സ്റ്റേജ് പെർഫോമൻസ് ചെയ്യാനാണ് ഏറെയിഷ്ടമെന്നും താരം പറയുന്നുണ്ട്. ആർടിസ്റ്റാണെങ്കിലും എന്താണ് ചെയ്യേണ്ടത് എന്നതിന് നമുക്ക് ചോയ്സില്ല. എപ്പോഴും ഹാപ്പിയായി ഇരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണെന്നും ദേവി ചന്ദന പറഞ്ഞു.
ഗ്ലിസറിനിട്ട് കരച്ചിൽ സീൻ ചെയ്യാനൊന്നും വലിയ ഇഷ്ടമില്ല. എപ്പോഴും നെഗറ്റീവ് ക്യാരക്ടർ ചെയ്യരുത്. ജീവിതത്തിൽ അറിയാതെ അങ്ങനായിപ്പോവുമെന്ന് ചെറിയമ്മ പറഞ്ഞിട്ടുണ്ട്. അവര് കാണുമ്പോഴെല്ലാം ഭയങ്കരി ഇമേജാണല്ലോയെന്നാണ് ദേവിയുടെ പ്രതികരണം.