ഒന്നിച്ചുള്ള 18 വര്‍ഷങ്ങള്‍, ദാമ്പത്യജീവിതം പ്രായപൂര്‍ത്തിയായി, സന്തോഷനിമിഷങ്ങള്‍ പങ്കുവെച്ച് ദേവി ചന്ദനയും കിഷോറും, ആശംസാപ്രവാഹം

56

മലയാളം ബിഗ്സ്ര്കീനിലും മിനിസ്‌ക്രീനിലും ഒരേ പോലെ തിളങ്ങി നിന്ന താരമാണ് ദേവി ചന്ദന. അഭിനേത്രി എന്നതില്‍ ഉപരി മികച്ച നര്‍ത്തകി കൂടിയാണ് താരം. നൃത്തരംഗത്ത് നിനന്നും അഭിനയരംഗത്തേക്ക് എത്തിയ ദേവി ചന്ദന പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളുമാണ്. കോമഡി സ്‌കിറ്റുകളിലൂടെ ആദ്യകാലത്ത് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ദേവിചന്ദന പിന്നീട് മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമാകുകയായിരുന്നു.

Advertisements

നിലവില്‍ എഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയായ പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലിലാണ് നടി അഭിനയിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് നടി വസന്ത മല്ലിക എന്ന നെഗറ്റീവ് കഥാപാത്രവുമായി എത്തിയിരിക്കുന്നത്. വില്ലത്തി റോളാണെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വസന്ത മല്ലിക എന്ന വില്ലത്തിക്ക് ലഭിക്കുന്നത്.

Also Read;ആ സാരിക്ക് എന്താണ് കുഴപ്പം, എല്ലാവരും അടിപൊളിയാണെന്നാണ് പറഞ്ഞത്, വസ്ത്രത്തിന്റെ പേരില്‍ നേരിട്ട വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ചൈത്ര

കിഷോര്‍ വര്‍മയാമ് താരത്തിന്റെ ഭര്‍ത്താവ്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. പതിനെട്ടുവര്‍ഷമായി ദേവി ചന്ദനയും കിഷോര്‍ വര്‍മയും ഒന്നായിട്ട്. ഇന്നാണ് ഇവരുടെ വിവാഹവാര്‍ഷികം. വിവാഹവാര്‍ഷിക ദിനത്തില്‍ ദേവി ചന്ദന സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

പതിനെട്ട് വര്‍ഷം പൂര്‍ത്തിയായതോടെ ദാമ്പത്യജീവിതം പ്രായപൂര്‍ത്തിയായെന്നും പക്വതയില്‍ എത്തിയെന്നുമാണ് ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 18 വര്‍ഷങ്ങള്‍ ഒന്നിച്ച് ജീവിച്ചുവെന്നും നല്ലതും ചീത്തയുമായ എല്ലാ അനുഭവങ്ങള്‍ക്കും ദൈവത്തിന്് നന്ദിയെന്നും ദേവി ചന്ദന പറയുന്നു.

Also Read:വേദനിക്കുന്ന കോടീശ്വരനാവേണ്ടത് ലാലാണെന്ന് നിര്‍മ്മാതാവ്, കഥ കേട്ടപ്പോള്‍ കളിയാക്കുകയാണോ എന്ന് മമ്മൂക്കയും, അഴകിയ രാവണനെ കുറിച്ച് കമല്‍ പറയുന്നു

പ്രണയവും പരസ്പരമുള്ള മനസ്സിലാക്കലുമാണ് തങ്ങള്‍ എന്നും പങ്കുവെക്കുന്നതെന്നും ഇപ്പോഴും മുന്നോട്ട് പോകുന്നുവെന്നും മൈലുകളോളം ഇങ്ങനെ തന്നെ മുന്നോട്ട് പോകണമെന്നും ദേവി ചന്ദന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നത്.

Advertisement