വിവാഹജീവിതത്തില്‍ സൗന്ദര്യത്തിനല്ല പ്രാധാന്യമെന്ന് ദേവയാനി, വിവാഹം കഴിഞ്ഞ് ദേവയാനിയുടെ കാലില്‍വീണ് അനുഗ്രഹം വാങ്ങിയിട്ടുണ്ടെന്ന് രാജകുമാരനും, ദാമ്പത്യജീവിതത്തെ കുറിച്ച് ഇരുവരും പറയുന്നതിങ്ങനെ

134

ഒരുകാലത്ത് മലയാളമടക്കമുള്ള തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താര സുന്ദരിയാണ് നടി ദേവയാനി. ഒരുപിടി മലയാളം സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ച താരത്തിന് ആരാധകരും ഏറെയാണ്.

Advertisements

കെകെ ഹരിദാസ് സംവിധാനം കിന്നരിപ്പുഴയോരം എന്ന സിനിമയിലൂടെയാണ് ദേവയാനി മലയാളം സിനിമലേക്ക് എത്തിയത്. ഒട്ടുമിക്ക തന്നെന്ത്യന്‍ സൂപ്പര്‍താരങ്ങള്‍ക്കും ഒപ്പം അഭിനിച്ച നടി കൂടി ആണ് ദേവയാനി. മലയാളത്തില്‍ താരാജാവ് മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി ജനപ്രിയന്‍ ദിലീപ് തുടങ്ങിയവര്‍ക്ക് എല്ലാം ദേവയാനി നായികയായി എത്തിയിട്ടുണ്ട്.

Also Read:എന്റെ ജീവിതത്തില്‍ സുരേഷേട്ടന് വലിയ പ്രാധാന്യമുണ്ട്, തുറന്ന് പറഞ്ഞ് അഭിരാമി

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഒപ്പം മലയാളത്തിന് പുറമേ തമിഴിലും ദേവയാനി നായികയായി എത്തിയിട്ടു ണ്ട്. അച്ഛന്‍ രാജാവ് അപ്പന്‍ ജേതാവ്, കിണ്ണം കട്ട കള്ളന്‍, കാതില്‍ ഒരു കിന്നാരം, സുന്ദര പുരുഷന്‍, ബാലേട്ടന്‍, വേഷം, നരന്‍, ഒരുനാള്‍ വരും തുടങ്ങിയ സൂപ്പര്‍ഹിറ്റ് മലയാള ചിത്രങ്ങളില്‍ ദേവയാനി വേഷമിട്ടു.

ഇപ്പോഴിതാ ഒരു പരിപാടിയില്‍ സംസാരിക്കവെ തങ്ങളുടെ ജീവിതത്തെ കുറിച്ച് പറയുകയാണ് ദേവയാനിയും ഭര്‍ത്താവ് രാജകുമാരനും. വിവാഹശേഷം താന്‍ പുറത്തൊക്കെ പോകുമ്പോള്‍ ദേവയാനി മാഡം എന്നായിരുന്നു വിളിച്ചിരുന്നതെന്നും ദേവയാനി സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വിവാഹമെന്നും പല സൂപ്പര്‍ സ്റ്റാറുകളുടെയും നായികയായുള്ള നടിയെ വിവാഹം ചെയ്യുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായിരുന്നുവെന്നും രാജകുമാരന്‍ പറയുന്നു.

Also Read:നേരത്തെ നോര്‍മലായിട്ടുള്ള ശമ്പളം ആയിരുന്നു കേരളത്തിലെ അഭിനേതാക്കള്‍ വാങ്ങിയിരുന്നത്; നടി നടന്മാരുടെ ഉയര്‍ന്ന പ്രതിഫലത്തെ കുറിച്ച് വിജയ് ബാബു

വിവാഹം നടന്നപ്പോള്‍ തനിക്ക് പേടിയുണ്ടായിരുന്നു. തങ്ങള്‍ക്ക് ആരുടെയും സപ്പോര്‍ട്ട് ഉണ്ടായിരുന്നില്ലെന്നും മാതാപിതാക്കള്‍ തന്നോട് സംസാരിക്കുമോ എന്ന് പേടിച്ചിരുന്നുവെന്നും ഒരേ സമയം സന്തോഷവും സങ്കടവും തോന്നിയിരുന്നുവെന്നും ദേവയാനി പറയുന്നു.

വിവാഹശേഷം ഭര്‍ത്താവ് പല പരിഹാസങ്ങളും നേരിട്ടിരുന്നു. ഒരാളുടെ സൗന്ദര്യത്തിലൊന്നും വലിയ കാര്യമില്ലെന്നും സ്‌നേഹിക്കുകയും മനസ്സിലാക്കുകയും ബഹുമാനിക്കുകയുമാണ് വേണ്ടതെന്നും അല്ലാതെ സൗന്ദര്യത്തിന് കുടുംബ ജീവിതത്തില്‍ വലിയ പ്രധാന്യമില്ലെന്നും ദേവയാനി പറയുന്നു.

Advertisement