ഒത്തിരി പേര്‍ മത്സരിക്കുമ്പോള്‍ ഒരാള്‍ക്കല്ലേ അവാര്‍ഡ് കൊടുക്കാനാവൂ, ഒടുവില്‍ വിവാദങ്ങളില്‍ പ്രതികരിച്ച് മാളികപ്പുറത്തിലെ ദേവനന്ദ

383

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി 2022 ലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിയെ മികച്ച നടനായി തെരഞ്ഞെടുത്തത്.

Advertisements

മികച്ച ചിത്രവും നന്‍പകല്‍ നേരത്ത് മയക്കം ആണ്. മികച്ച നടിയായി വിന്‍സി അലോഷ്യസിനെ തെരഞ്ഞെടുത്തു. രേഖ എന്ന സനിമക്കാണ് അവാര്‍ഡ് ലഭിച്ചത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശ്തി പത്രവുമാണ് സമ്മാനം. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

Also Read: നായകന്മാരെ കെട്ടിപ്പിടിച്ചൊക്കെ അഭിനയിക്കേണ്ടി വരും, അതെനിക്ക് ഇഷ്ടമില്ല, സിനിമ ഉപേക്ഷിച്ചതിന്റെ കാരണം തുറന്ന് പറഞ്ഞ് ചഞ്ചല്‍

അതേസമയം, മികച്ച ബാലതാരത്തിന്റെ പേരിലുള്ള അവാര്‍ഡിനെ ചൊല്ലി സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടന്നത്. സനല്‍ ശശികുമാര്‍ സംവിധാനം ചെയ്ത വഴക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് തന്‍മയ സോളിനാണ് ഇത്തവണത്തെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് ലഭിച്ചത്.

എന്നാല്‍ മാളികപ്പുറം സിനിമയിലെ ദേവനന്ദയ്ക്കായിരുന്നു അവാര്‍ഡ് കിട്ടേണ്ടിയിരുന്നതെന്നും ജൂറി മനഃപ്പൂര്‍വ്വം താരത്തെയും ചിത്രത്തെയും തഴഞ്ഞുവെന്ന രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Also Read: പെണ്ണുകാണല്‍ കുളമായി, വിഷ്ണു ഇങ്ങനെയൊരു പണി തരുമെന്ന് പ്രതീക്ഷിച്ചില്ല, തുറന്നുപറഞ്ഞ് നാദിറ

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദേവനന്ദ. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ തന്‍മയ സോളിന് അഭിനന്ദിനങ്ങള്‍ അറിയിച്ചുകൊണ്ടായിരുന്നു ദേവനന്ദ രംഗത്തെത്തിയത്.

ഒത്തിരി പേര്‍ മത്സരിക്കുമ്പോള്‍ ഒരാള്‍ക്കല്ലേ അവാര്‍ഡ് കൊടുക്കാനാവൂ എന്നും അവാര്‍ഡ് കിട്ടിയ ആള്‍ക്ക് ഒത്തിരി അഭിനന്ദനങ്ങള്‍ എന്നും ദേനനന്ദ പറഞ്ഞു. ഇതുകൂടാതെ മമ്മൂട്ടി അങ്കിളിന് അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ അങ്കിളിനും അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമെന്നും എല്ലാവര്‍ക്കും അഭിനന്ദനങ്ങളുണ്ടെന്നും താരം പറഞ്ഞു.

Advertisement