ഒരു കൊച്ചിന്റെയടുത്ത് ഇങ്ങനെയുള്ള ചോദ്യങ്ങളൊന്നും ചോദിക്കരുത്, അവതാരകയെ പഠിപ്പിച്ച് ദേവനന്ദ, വൈറലായി അഭിമുഖം

238

മാളികപ്പുറം സിനിമയിലെ ടൈറ്റില്‍ കഥാപാത്രമായി എത്തി മനം കവര്‍ന്ന ബാലതാരമാണ് ദേവനന്ദ. എറണാകുളം രാജഗിരി പബ്ലിക് സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ദേവനന്ദ കൈയ്യടക്കത്തോടെയാണ് കഥാപാത്രങ്ങളെയും അവതരിപ്പിക്കാറുള്ളത്.

Advertisements

തൊട്ടപ്പന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ ദേവനന്ദ മൈ സാന്റാ, മിന്നല്‍ മുരളി, ഹെവന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പഠനത്തോടൊപ്പം അഭിനയവും തുടരാനാണ് ദേവനന്ദ ആഗ്രഹിക്കുന്നത്.

Also Read:ഇതൊക്കെയാണ് ഞാന്‍ മഞ്ജു ചേച്ചിയില്‍ നിന്നും ലാലേട്ടനില്‍ നിന്നും എടുക്കാന്‍ ആഗ്രഹിക്കുന്ന ക്വാളിറ്റി, മനസ്സുതുറന്ന് അനശ്വര രാജന്‍

ഗു ആണ് ദേവനന്ദയുടെ തിയ്യേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദേവനന്ദ നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഇതില്‍ അവതാര ചോദിച്ച ഒരു ചോദ്യവും അതിന് ദേവനന്ദ നല്‍കിയ ഉത്തരവുമാണ് അഭിമുഖം ശ്രദ്ധനേടാന്‍ കാരണം.

ദേവനന്ദയുടെ സൂപ്പര്‍ഹീറോ അച്ഛനാണോ അമ്മയാണോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഒരു കൊച്ചിന്റെയടുത്ത് ഇങ്ങനെയുള്ള ചോദ്യങ്ങളൊന്നും ചോദിക്കരുതെന്നും താന്‍ ഷൂട്ടിംഗ് പരിപാടിക്കൊക്കെ പോകുന്നത് അച്ഛനുള്ളതുകൊണ്ടാണെന്നും ഡ്രസ്സിന്റെ കാര്യങ്ങള്‍ നോക്കുന്നത് അമ്മയാണെന്നും ദേവനന്ദ പറയുന്നു.

Also Read:പഠിത്തത്തിന് ആണ് പ്രാധാന്യം കൊടുക്കുന്നത്, പഠിത്തം കഴിഞ്ഞിട്ട് വേണമെങ്കില്‍ അഭിനയിക്കാമല്ലോ; കുടുംബ വിളക്ക് താരം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്നതിനെ കുറിച്ച്

അമ്മയും അമ്മൂമ്മയും കാരണമാണ് തനിക്ക് പഠിക്കാന്‍ പറ്റുന്നത്. ക്ലാസ്സില്‍ പോകാന്‍ പറ്റുന്നതും നോട്ട് എഴുതി തീര്‍ക്കാന്‍ പറ്റുന്നതും പഠിക്കാന്‍ പറ്റുന്നതും അവരുള്ളതുകൊണ്ടാണെന്നും സിനിമയുടെ കാര്യങ്ങള്‍ നടക്കുന്നത് അവരുള്ളതുകൊണ്ടാണെന്നും പഠനത്തിന്റെ കാര്യങ്ങള്‍ അമ്മയുണ്ടെങ്കിലേ നടക്കൂ എന്നും ദേവനന്ദ പറയുന്നു.

Advertisement