നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പലപ്പോഴും വിവാദങ്ങളിൽ അകപ്പെടാറുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഒരു മാധ്യമപ്രവർത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയത് വൻ വിവാദത്തിലേക്ക് എത്തിയിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവം സോഷ്യൽമീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചയായിരിക്കുകയാണ് ഇപ്പോഴും. സംഭവത്തിന് പിന്നാലെ മാധ്യമപ്രവർത്തക സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിവാദം കത്തുന്നതിനിടെ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ ദേവൻ. സോഷ്യൽമീഡിയയിലൂടെയാണ് അദ്ദേഹം സുരേഷ് ഗോപിയെ പിന്തുണയ്ക്കുന്നത്.
പട്ടാപ്പകൽ ഒരു മാധ്യമപ്രവർത്തകയെ സുരേഷ് ഗോപി ക യ റി പിടിച്ചെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നാണ് ദേവൻ പറയുന്നത്. പ്രത്യേകിച്ച് സ്ത്രീകൾ തന്നെ ഇക്കാര്യം വിശ്വസിക്കില്ലെന്നും ജാതി മത രാഷ്ട്രീയ വ്യതാസമില്ലാതെ അവർ സുരേഷ് ഗോപിയോടൊപ്പമുണ്ടെന്നും ദേവൻ പറയുന്നു. നീതി ന്യായ ബോധമുള്ള ഒരു കോടതിയും ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ALSO READ- ‘നിന്നെ വട്ടം കറക്കുമെന്ന് മമ്മൂക്ക പറഞ്ഞു’; എന്റെ ട്രിപ്പിൾ പിഎച്ച്ഡി അവിടെ കഴിഞ്ഞിരിക്കുന്നു എന്നാണ് പറയാനുള്ളത്: സുരേഷ് ഗോപി
ദേവന്റെ കുറിപ്പിങ്ങനെ:
അടുത്ത ദിവസത്തെ പ്രധാന വാർത്ത, സൂര്യൻ ഉച്ചത്തിൽ ഉദിച്ചു നിൽക്കുന്ന ഒരു പട്ടാപകൽ സമയത്ത്, പത്തമ്പത് ന്യൂസ് ചാനൽ ക്യാമറകളുടെ കഴുകൻ കണ്ണുകളുടെ മുൻപിൽ, ശത്രുതയോടെ തന്നെ കിഴങ്ങൻ ചോദ്യങ്ങൾ ചോദിക്കുന്ന ചില മാധ്യമ പ്രവർത്തകരുടെ കൺമുൻപിൽ വച്ച്, പൊതുജനങ്ങളുടെ മുൻപിൽ വച്ച്, സുരേഷ് ഗോപി ഒരു മാധ്യമ പ്രവർത്തകയായ സഹോദരിയെ ദുരുദ്ദേശത്തോടെ, കാമ കണ്ണുകളോടെ അവരുടെ ശരീരത്തിൽ കയറി പിടിച്ചു എന്ന് ആര് ആരോപിച്ചാലും, അത് വിശ്വസിക്കാൻ ഒരു മലയാളിയെയും കിട്ടില്ല. പ്രത്യേകിച്ച് സ്ത്രീകളായ മലയാളികളെ. ജാതി മത രാഷ്ട്രീയ വ്യതാസമില്ലാതെ അവർ സുരേഷ് ഗോപിയോടൊപ്പമുണ്ട്. നീതി ന്യായ ബോധമുള്ള ഒരു കോടതിയും ഇത് അംഗീകരിക്കില്ല.
ഉർവശി ശാപം ഉപകാരമായി സുരേഷ് ഗോപിക്ക്, അതുമല്ല, സുരേഷ് ഗോപി എന്ന രാഷ്ട്രീയ നായകന് കൂടുതൽ ആരാധകരെയും, കൂടുതൽ വിശ്വാസ്യതയും, പൊതുജന പിന്തുണയും സ്‌നേഹവും വാത്സല്യവും, അത് മൂലം തൃശൂർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ഞെട്ടിക്കുന്ന വിജയവും സുരേഷ് ഗോപിക്ക് ഉറപ്പായി.
ALSO READ-കേരളത്തിൽ ഇളയദളപതിയെ തൊടാനാകാതെ രജനികാന്ത്; ലിയോയ്ക്ക് റെക്കോർഡ് കളക്ഷൻ
സുരേഷ് ഗോപിക്ക് എന്നെപോലെയുള്ള ഒരുത്തന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. എങ്കിലും ഒരു സഹപ്രവർത്തകൻ എന്ന നിലയിലും പത്തു നാൽപ്പതു വർഷത്തെ സ്‌നേഹിതൻ എന്ന നിലയിലും, സുരേഷ് ഗോപിയുടെ സിനിമ നായകനെതിരെ വില്ലൻ കളിച്ച സിനിമ നടനെന്ന നിലയിലും, ”അമ്മ’ എന്ന സംഘടനയുടെ ഭാരവാഹി എന്ന നിലയിലും, ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലും, ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ സുരേഷ് ഗോപിക്ക് ശക്തമായ പിന്തുണ നൽകേണ്ട ഉത്തരവാദിത്വം എനിക്കുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു; അതിവിടെ രേഖപെടുത്തുന്നു. ഞങ്ങൾ സുരേഷ് ഗോപിക്ക് ഒപ്പം’-
അതേസമയം, ദേവനെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാത്തവരാണല്ലോ നിങ്ങൾ രണ്ടുപേരും. നിങ്ങൾ പറഞ്ഞതെല്ലാം ശരി തന്നെ. പക്ഷേ, അദ്ദേഹം തൃശ്ശൂരിൽ നിന്നും ജയിക്കുന്ന കാര്യം ഇപ്പോഴും സംശയമാണെന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്.
കൂടാതെ, സിനിമയും ജീവിതവും രണ്ടാണ്, പറയാനുള്ളത് ലളിതമായി തന്നെ പറഞ്ഞു. ആണത്തമുള്ള വാക്കുകൾ തുടങ്ങി നിരവധി കമന്റുകളും പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.