മമ്മൂട്ടിക്ക് പകരം ദേവനെ നായകനാക്കിയ സിനിമയ്ക്ക് സംഭവിച്ചത്

39

തെന്നിന്ത്യല്‍ സിനിമയിലെ സുന്ദരനായ വില്ലന്‍ എന്നായിരുന്നു നടന്‍ ദേവന്‍ അറിയപ്പെട്ടിരുന്നത്.
മലയാള സിനിമ കണ്ടതിൽ വട്ടും ഏറ്റവും സുന്ദരനായ വില്ലൻ ആയിരുന്നു ദേവന്‍. ദേവന്റെ കഥാപത്രങ്ങളിൽ ഏറ്റവും മികച്ചതായി തോന്നിയത്‌ ആരണ്യകത്തിലെ നക്സലേറ്റിന്റെ കഥാപാത്രമാണ്‌.

Advertisements

എംടിയുടെ അതിശക്തമായ കഥാപാത്രം. ആ ചിത്രത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുമ്പോഴാണ് ദേവൻ ഇങ്ങനെ പറഞ്ഞത്‌. “എന്റെ അറിവ്‌ ശരിയാണെങ്കിൽ എംടി സാർ മമ്മൂട്ടിയെ മനസ്സിൽ കണ്ടുകൊണ്ടെഴുതിയതായിരുന്നു ഞാൻ ചെയ്ത കഥാപാത്രം. മമ്മൂട്ടിയില്ലെങ്കിൽ പരിചിതനായ മറ്റൊരു നടൻ”. ദുബായ്‌ ഏഷ്യാവിഷൻ ഫാമിലി മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് ദേവൻ തന്റെ ഓർമ്മകൾ പങ്കുവച്ചത്‌.

“ഹരിഹരൻ സാറാണ്‌ എന്റെ പേര്‌ നിർദ്ദേശിക്കുന്നത്‌. ഞാൻ അഭിനയിച്ച്‌ തുടങ്ങിയിട്ടധികമായിട്ടില്ല അന്ന്‌. തുടക്കത്തിൽ തന്നെ അത്തരമൊരു കഥാപാത്രം എന്നത്‌ സ്വപ്നതുല്യമായിരുന്നു.

ഒരു ദിവസം ഷൂട്ടിംഗ്‌ കാണാൻ എംടി സാർ വന്നതെനിക്കോർമ്മയുണ്ട്‌. വളരെ ടെൻഷനടിച്ചാണ്‌ എന്റെ സീൻ ഞാനന്ന്‌ പൂർത്തിയാക്കിയത്‌. എംടി സാർ പൊതുവേ ശാന്തനായിരുന്നു. സീൻ കഴിഞ്ഞപ്പോൾ വന്ന്‌ എന്നോടു പറഞ്ഞു, മുമ്പിൽ നിൽക്കുന്നയാളുടെ കണ്ണുകളിൽ നോക്കി വേണം സംസാരിക്കാൻ. ചെയ്യുന്നത്‌ ശരിയാണെന്നുള്ള വിശ്വാസം കണ്ണുകളിൽ കൊണ്ടുവരണം.

ഇത്‌ ഫോളോ ചെയ്താണ്‌ പിന്നീട്‌ ഞാൻ അഭിനയിച്ചത്‌. ചിത്രം കണ്ട്‌ കഴിഞ്ഞ്‌ അദ്ദേഹം എന്നെ വിളിച്ചിട്ടു പറഞ്ഞു, ഒരു പക്ഷേ വേറെ ആരെങ്കിലും ചെയ്തിരുന്നേൽ എനിക്ക് ആ നടനെയാകും കാണാൻ സാധിക്കുമായിരുന്നത്‌. ദേവനെ ഞാൻ കണ്ടില്ല, എന്റെ കഥാപാത്രത്തെയാണ്‌ ഞാൻ കണ്ടത്‌. എന്റെ മനസ്സിൽ എന്നും നിറഞ്ഞ്‌ നിൽക്കുന്ന വാക്കുകളാണത്‌.” ദേവൻ പറഞ്ഞു.

വളരെ മികച്ച സിനിമയെന്ന പേര് നേടിയ ആരണ്യകം സാമ്പത്തികമായും വിജയം നേടിയ ചിത്രമായിരുന്നു.

Advertisement