ദേവദാസ് എന്ന ചിത്രത്തെ കുറിച്ച് പറയാതെ ഷാരൂഖ് ഖാന്റെ കരിയർ പൂർണമാവില്ല. സംവിധാന മികവ് മുതൽ, വസ്ത്രവിധാനങ്ങളും പാട്ടുകളും, സംഭാഷണങ്ങളും എല്ലാം കൊണ്ടും മികച്ചു നിന്ന സിനിമ റിലീസ് ആയിട്ട് 19 വർഷം പൂർത്തിയാവുകയാണ്.
ഷാരൂഖ് ഖാനേയും ഐശ്വര്യ റായി ബച്ചനേയും മാധുരി ദീക്ഷിത്തിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സഞ്ജയി ലീല ബൻസാലിയാണ് ചിത്രം സംവിധാനം ചെയ്തതത്.
Read More
മേക്കപ്പ് ചെയ്യുന്നവർക്ക് യാതൊരു വിധത്തിലും സമാധാനം കൊടുക്കില്ലെന്ന് ഉറപ്പിച്ച് നവ്യ നായർ
ദേവദാസ് പത്തൊൻപത് വർഷം ആഘോഷിക്കുന്നതിന്റെ സന്തോഷം ഷാരൂഖ് ഖാൻ ട്വിറ്ററിലൂടെ പങ്കുവച്ചു. ചില ലൊക്കേഷൻ ചിത്രങ്ങൾക്കൊപ്പം പഴയ ഓർമകൾ അയവിറുക്കുകയാണ് ബാദുഷ. എല്ലാ രാത്രികളിലും അതിരാവിലെയും ഉള്ള ഷൂട്ടിങ്. മനോഹരിയായ മാധുരി ദീക്ഷിത്തും അതി സുന്ദരിയായ ഐശ്വര്യ റായിക്കുമൊപ്പമുള്ള സന്തോഷ നിമിഷങ്ങളിൽ പ്രശ്നങ്ങൾ പോലും അറിഞ്ഞില്ല.
All the late nights,early mornings,problems worked out bcoz of the gorgeous @MadhuriDixit,the stunning Aishwarya,ever cheerful @bindasbhidu, full of life @KirronKherBJP & the whole team slogging under the masterful Bhansali. Only issue-the dhoti kept falling off! Thx for the love pic.twitter.com/oc9BvF1nNw
— Shah Rukh Khan (@iamsrk) July 12, 2021
എല്ലാവരും സംവിധായകൻ ബൻസാലിയുടെ കീഴിൽ സുരക്ഷിതരായിരുന്നു. എന്റെ മുണ്ട് അടിക്കടി അഴിഞ്ഞു പോവുന്നതല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. സ്നേഹത്തിന് നന്ദി- എന്ന് ഷാരൂഖ് ട്വിറ്ററിൽ കുറിച്ചു.
Read More
മാധുരി ദീക്ഷിത്തും ദേവദാസിന്റെ ഓർമകൾ പങ്കുവച്ചു. ദേവദാസിന്റെ സെറ്റിൽ വച്ചുണ്ടായ മനോഹരവും സന്തോഷം നൽകിയതുമായ അനുഭവങ്ങൾ ഓർക്കുകയാണ് മാധുരി ദീക്ഷിത്ത്. ശ്രേയ ഘോഷാൽ ആദ്യമായി പിന്നണി പാടിയത് ദേവദാസ് എന്ന ചിത്രത്തിന് വേണ്ടിയാണ്. തന്റെ അരങ്ങേറ്റത്തെ കുറിച്ച് ശ്രേയയും ഓർമ്മ പങ്കു വയ്ക്കുന്നുണ്ട്.
ഷാരൂഖ് ഖാനും ഐശ്വര്യ റായി ബച്ചനും മാധുരി ദീക്ഷിത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ദേവദാസ് 2002 ജൂലൈ 12 ന് ആണ് റിലീസ് ആയത്. കഴിഞ്ഞ ദിവസം ഓർമ്മയായ ബോളിവുഡ് ഇതിഹാസം ദിലീപ് കുമാറും ദേവദാസ് എന്ന സിനിമ ചെയ്തിട്ടുണ്ട്. 1955 ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന ചിത്രത്തിൽ വൈജയന്തിമാലയും സുചിത്ര സെന്നുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.